വെട്ടിച്ചിറ: വിദ്യാർത്ഥികളിലെ സർഗാത്മകമായ ശേഷികളെ പോഷിപ്പിക്കുന്നതിന് വേണ്ടി വെട്ടിച്ചിറ മജ്മഇൽ നടന്ന് വരുന്ന കലാ സാഹിത്യ മത്സരമായ സർഗ്ഗോത്സവിന് സമാപനം.
കഴിഞ്ഞ മൂന്നു ദിവസങ്ങളിൽ നടന്ന പരിപാടികളിൽ ടീം നഖ്ശബന്തിയ്യ, ടീം രിഫാഇയ്യ, ടീം ശാദുലിയ്യ യഥാ ക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.
ടീം നഖ്ശബന്തിയ്യയിലെ അമീർ അബ്ബാസ് വെന്നിയൂർ സർഗ്ഗോത്സവിൽ കലാ പ്രതിഭയായിതെരഞ്ഞെടുക്കപ്പട്ടു.
ഐ പി ബി ഡയറക്ടർ മജീദ് അരിയല്ലൂർ ഉദ്ഘാടനം ചെയ്തു. മജ്മഅ് ജനറൽ സെക്രട്ടറി മാളിയേക്കൽ സുലൈമാൻ സഖാഫി മുഖ്യ പ്രഭാഷണവും സമ്മാന ദാനവും നടത്തി.
Content Highlights: ongoing Sarggottsav at Vettichira Majma has concluded
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !