വളാഞ്ചേരി: മുപ്പത് വർഷങ്ങളുടെ ഇടവേളക്ക് ശേഷം വളാഞ്ചേരി ഹൈസ്ക്കൂൾ 1993 ബാച്ച് പൂർവ വിദ്യാർഥികൾ ജൂലൈ 24 സ്കൂളിൽ ഒത്തുചേർന്നു. 'നമ്മൾ - 93' എന്ന പേരിലാണ് ഒത്തുചേരൽ സംഘടിപ്പിച്ചത്. ഗുരുവന്ദനം, വൃക്ഷത്തൈ നടീൽ, കലാപരിപടികൾ, സഹായ വിതരണം എന്നിവ സംഘടിപ്പിച്ചു.
ഒ മുനീർ അധ്യക്ഷത വഹിച്ചു.ബിജു കോട്ടീരി സ്വാഗതം പറഞ്ഞു. റിട്ട. അധ്യാപകരായ വി.പി. കുട്ടിശങ്കരൻ, കാട്ടുമാടം കൃഷ്ണകുമാർ, ടി. വിജയരാഘവൻ, എം. ശങ്കരൻ, പി. പത്മനാഭൻ, മുഹമ്മദ്, പി.കെ. സതീശൻ, കെ. നാരായണൻ, ബാബു രാജേന്ദ്രൻ, സുലോചന, ശാരദ, സ്കൂൾ സ്റ്റാഫ് സെക്രട്ടറി സുരേഷ് പൂവാട്ടു മീത്തൽ, പൂർവ വിദ്യാർഥി പ്രതിനിധികളായ സി. ജാസ്മിൻ, കെ.പി. സമീർ ലാൽ, സുരേഷ് കാർത്തല, ഉണ്ണി വൈരങ്കോട് കെ.കെ. ഫൈസൽ ഫൈസൽ തങ്ങൾ എന്നിവർ സംസാരിച്ചു.വി.കെ. ബിനീഷ് നന്ദി പറഞ്ഞു.
.
Content Highlights: Valancherry High School 1993 batch mates reunite at college after a gap of thirty years
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !