മധ്യപ്രദേശില്‍ ഒരു കുടുംബത്തിന് ലഭിച്ചത് 3,419 കോടി രൂപയുടെ വൈദ്യുതി ബില്‍. വൈദ്യുതി ബില്‍ കണ്ടതോടെ ദേഹാസ്വാസ്യം അനുഭവപ്പെട്ട ഗൃഹനാഥനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നു.
മധ്യപ്രദേശ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഊര്‍ജ കമ്പനിയാണ് തെറ്റായ ബില്‍ നല്‍കി കുടുംബത്തെ ഞെട്ടിച്ചത്.
മധ്യപ്രദേശ് മധ്യക്ഷേത്ര വിദ്യുത് വിതരണ്‍ കമ്പനി ജൂലായ് 20നാണ് ബില്‍ നല്‍കിയത്. എന്നാല്‍ പിന്നീട് ഇത് തിരുത്തിയ കമ്ബനി 1300 രൂപയുടെ പുതിയ ബില്‍ കുടുംബത്തിന് നല്‍കി. 'മാനുഷികമായ തെറ്റ്' എന്നാണ് ഇതിന് കമ്പനി നല്‍കുന്ന വിശദീകരണം. കുറ്റക്കാരായ ജീവനക്കാര്‍ക്ക് എതിരേ നടപടി സ്വീകരിക്കുമെന്നും കമ്ബനി ജനറല്‍ മാനേജര്‍ അറിയിച്ചു.
ഗ്വാളിയോറിലെ ശിവ് വിഹാര്‍ കോളനിയിലെ താമസക്കാരായ കുടുംബത്തിനാണ് ഞെട്ടിക്കുന്ന വൈദ്യുതി ബില്‍ ലഭിച്ചത്. ജൂലായ് മാസത്തിലെ ഗാര്‍ഹിക വൈദ്യുതി ഉപയോഗത്തിന് 3,419 കോടി രൂപയുടെ ബില്‍ ലഭിച്ചതോടെ തന്റെ പിതാവ് മോഹാലസ്യപ്പെട്ടുവെട്ടും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും സഞ്ജീവ് കാങ്കനെ പറഞ്ഞു.
Content Highlights: Birthday of Malayalam's Vanambadi KS Chitra; More than 15,000 songs in 10 languages
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !