വളാഞ്ചേരി: വളാഞ്ചേരിയില്‍ വീണ്ടും കുഴല്‍പ്പണം പിടികൂടി. 40 ലക്ഷത്തോളം രൂപയാണ് തിങ്കളാഴ്ച്ച വളാഞ്ചേരി പോലീസ് പിടികൂടിയത്. സംഭവത്തില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദാണ് പിടിയിലായി.
ബംഗളൂരുവില്‍ നിന്നും ബസ് മാര്‍ഗം വളാഞ്ചേരിയിലെത്തിച്ചതായിരുന്നു പണം. രഹസ്യവിവരത്തെ തുടര്‍ന്ന് വളാഞ്ചേരി പോലീസ് നടത്തിയ പരിശോധനയിലാണ് കൈവേലി കടവ് വീട്ടില്‍ മുഹമ്മദ് (51) വയസ്സ് മണ്ണില്‍ക്കടവ് കൊടുവള്ളി സ്വദേശി പിടിയിലാവുന്നത്.
കഴിഞ്ഞ മാസങ്ങളിലായി 10 കോടിയിലധികം രൂപയാണ് വിവിധ പരിശോധനയില്‍ വളാഞ്ചേരി പോലീസ് പിടികൂടിയത്. പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കുമെന്ന് വളാഞ്ചേരി എസ്എച്ച്ഒ കെ ജെ ജിനേഷ് അറിയിച്ചു. പോലീസ് സംഘത്തിൽ എസ്.ഐ.നൗഷാദ്, എ.എസ്.ഐ. ബിജു, സി.പി.ഒ ശ്രീജിത്ത് എന്നിവരും ഉണ്ടായിരുന്നു.
Content Highlights: 40 lakh seized in Valancherry; The hunt for the plumber continues
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !