പൊന്നാനി നഗരസഭയില്‍ പതിറ്റാണ്ടുകളായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു അങ്കണവാടിക്ക് കൂടി ഇനി സ്വന്തമായി കെട്ടിടം ഉയരും. ഇതിനാവശ്യമായ ഭൂമി സൗജന്യമായി വിട്ട് നല്‍കി.
പൊന്നാനി നഗരസഭയിലെ വാര്‍ഡ് 49 ല്‍ പ്രവര്‍ത്തിക്കുന്ന 25 നമ്പര്‍ അങ്കണവാടിക്കാണ് സൗജന്യമായി സ്ഥലം വിട്ട് നല്‍കിയത്. കെ.ബി.എസ് ഫാമിലിയിലെ ഹൗലത്തിന്റെ ഉടമസ്ഥതയിലുള്ള മൂന്ന് സെന്റ് ഭൂമിയാണ് അത്യാധുനിക കെട്ടിടം പണിയാന്‍ നഗരസഭയ്ക്ക് വിട്ട് നല്‍കിയത്. പതിറ്റാണ്ടുകളായി വിവിധ വാടക കെട്ടിടങ്ങളില്‍ മാറിമാറിയാണ് അങ്കണവാടി പ്രവര്‍ത്തിച്ചിരുന്നത്.
സൗജന്യമായി ഭൂമി ലഭിച്ചതോടെ സ്വന്തമായി കെട്ടിടം എന്ന സ്വപ്നമാണ് പൂവണിയുന്നത്.
പൊന്നാനി നഗരസഭയുടെ കീഴിയില്‍ 83 അങ്കണവാടികളാണ് പ്രവര്‍ത്തിക്കുന്നത്. ഇതില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടികള്‍ക്ക് സ്ഥലം ലഭ്യമാക്കാന്‍ നഗരസഭ അഭ്യര്‍ത്ഥന നടത്തിയിരുന്നു. നഗരസഭയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇതോടകം വിവിധ വ്യക്തികള്‍ ഭൂമികൈമാറിയിട്ടുണ്ട്. ഇതോടെ 62 അങ്കണവാടികള്‍ക്കാണ് സ്വന്തമായി സ്ഥലംലഭ്യമായത്.
വിട്ട് നല്‍കിയ ഭൂമിയുടെ രേഖകള്‍ നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം ഉടമകളില്‍ നിന്നും ഏറ്റുവാങ്ങി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ രജീഷ് ഊപ്പാല, വാര്‍ഡ് കൗണ്‍സിലര്‍ അജീന ജബ്ബാര്‍, എ.കെ ജബ്ബാര്‍ തുടങ്ങിയര്‍ ചടങ്ങില്‍ പങ്കെടുത്തു.
Content Highlights: One more Anganwadi in Ponnani Municipality was given its own building for free


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !