പൃഥ്വിരാജ് ചിത്രം 'കടുവ' 40 കോടി ക്ലബിൽ

0
പൃഥ്വിരാജ് ചിത്രം 'കടുവ' 40 കോടി ക്ലബിൽ Prithviraj's film 'Tiger' is in the 40 crore club

പൃഥ്വിരാജ് നായകനായ ബ്ലോക്ക്ബസ്റ്റർ ചിത്രം 'കടുവ'യുടെ വിജയാഹ്ലാദത്തിലാണ് ആരാധകരും അണിയറപ്രവർത്തകരും. ജൂലൈ ഏഴിന് പുറത്തിറങ്ങിയ ചിത്രം 13 ദിവസങ്ങൾ കൊണ്ട് ആഗോളതലത്തിൽ 40 കോടി ക്ലബിൽ എത്തിയിരിക്കുകയാണ്. 40.05 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ.

പൃഥ്വിരാജ് ചിത്രം 'കടുവ' 40 കോടി ക്ലബിൽ Prithviraj's film 'Tiger' is in the 40 crore club

കേരളത്തിൽ നിന്ന് മാത്രം 'കടുവ' 20.25 കോടി കളക്റ്റ് ചെയ്തുവെന്നാണ് ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന കണക്ക്. ഇതോടെ കേരളത്തിൽ നിന്ന് ഈ വർഷം ഏറ്റവും അധികം പണം വാരിയ മലയാളം സിനിമകളിൽ നാലാം സ്ഥാനത്ത് കടുവ എത്തി. മമ്മൂട്ടി ചിത്രം 'സിബിഐ 5 ദി ബ്രെയിനി'ന്റെ കളക്ഷനാണ് സിനിമ മറികടന്നത്. 17 കോടിയാണ് 'സിബിഐ' കേരളത്തിൽ നിന്ന് നേടിയത്.

പൃഥ്വിരാജ് ചിത്രം 'കടുവ' 40 കോടി ക്ലബിൽ Prithviraj's film 'Tiger' is in the 40 crore club

ഷാജി കൈലാസ് എന്ന സംവിധായകന്റെ മാസ് തിരിച്ചുവരവ് എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്‌കോറും ആവേശം പകരുന്നതാണ്. ലാഗില്ലാതെ വളരെ വേഗത്തിലാണ് കഥ സഞ്ചരിക്കുന്നത്. ചിത്രത്തില്‍ അലന്‍സിയര്‍, കലാഭവന്‍ ഷാജോണ്‍, സീമ എന്നിവര്‍ മികച്ച പ്രകടനമാണ് കാഴ്ചവെയ്ക്കുന്നത്. വില്ലന്‍ വേഷത്തില്‍ വിവേക് ഒബ്‌റോയുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്.

പൃഥ്വിരാജ് ചിത്രം 'കടുവ' 40 കോടി ക്ലബിൽ Prithviraj's film 'Tiger' is in the 40 crore club

അതേസമയം ഷാജി കൈലാസും പൃഥ്വിയും 'കാപ്പ' എന്ന സിനിമയ്ക്കായി വീണ്ടും ഒന്നിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയിലാണ് കാപ്പയുടെ ചിത്രീകരണം തിരുവന്തപുരത്ത് ആരംഭിച്ചത്. ജിനു വി എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയേറ്റര്‍ ഓഫ് ഡ്രീംസ് , ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് 'കാപ്പ'. ഇന്ദുഗോപന്റെ പ്രശസ്ത നോവലായ 'ശങ്കുമുഖി'യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും. തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ കഥ പശ്ചാത്തലമാക്കിയാണ് കാപ്പ ഒരുങ്ങുന്നത്.
Content Highlights: Prithviraj's film 'Tiger' is in the 40 crore club
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !