ഡല്‍ഹി: രാജ്യത്ത് അഞ്ചാം തലമുറ (5 ജി) ടെലികോം സേവനങ്ങള്‍ ലഭ്യമാക്കാനായി 5 ജി സ്പെക്‌ട്രം ലേലം ഇന്ന് ആരംഭിക്കും.
വൊഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍, രാജ്യത്തെ പ്രമുഖ ടെലികോം വ്യവസായി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ എന്നീ കമ്ബനികള്‍ ലേലത്തില്‍ പങ്കെടുക്കും. അദാനിയുടെ കടന്നുവരവ് ലേലത്തിന്‍റെ പ്രധാന്യം വര്‍ധിപ്പിച്ചിട്ടുണ്ട്.
4 ജിയെക്കാള്‍ പത്തിരട്ടി വേഗമുള്ളതും 3 ജിയേക്കാള്‍ 30 മടങ്ങ് വേഗമുള്ളതുമാണ് 5 ജി. 72 ഗിഗാഹെര്‍ഡ്സ് ആണ് 20 വര്‍ഷത്തേക്ക് ലേലം ചെയ്യുന്നത്. അതായത് ലേലം നേടുന്നവര്‍ക്ക് സ്‌പെക്‌ട്രം ഉപയോഗിക്കാനുള്ള ലൈസന്‍സ് അവകാശം 20 വര്‍ഷത്തിലേക്കായിരിക്കും ലഭിക്കുക. ഇന്ന് രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ലേലപ്രക്രിയ വൈകുന്നേരം 6 മണി വരെ നീളും.
ഇക്കഴിഞ്ഞ ജൂണിലാണ് കേന്ദ്ര ക്യാബിനെറ്റ് 5 ജി ലേലത്തിന് അനുമതി നല്‍കിയത്. സ്‌പെക്‌ട്രത്തിന് മുന്‍കൂര്‍ പണം അടയ്‌ക്കേണ്ട. 20 തവണയായി അടയ്ക്കാം. 10 വര്‍ഷം കഴിയുമ്ബോള്‍ ആവശ്യമെങ്കില്‍ സ്‌പെക്‌ട്രം മടക്കിനല്‍കാം. ശേഷിക്കുന്ന തവണകളുടെ കാര്യത്തില്‍ ബാധ്യതയുണ്ടാവില്ല. നിലവില്‍ നാല് കമ്ബനികളും കൂടി ഏണസ്റ്റ് മണി ഡെപ്പോസിറ്റായി 21,800 കോടി രൂപ ലേലത്തിലേക്ക് നിക്ഷേപിച്ചിട്ടുണ്ട്. റിലയന്‍സ് ജിയോ ഏറ്റവും കൂടിയ തുകയായ 14,000 കോടിയും എയര്‍ടെല്‍ 5,500 , വൊഡാഫോണ്‍ ഐഡിയ 2,200 കോടിയും നിക്ഷേപിച്ചിട്ടുണ്ട്. നൂറ് കോടി രൂപ മാത്രമാണ് അദാനി ഗ്രൂപ്പ് എഎംഡിയായി നിക്ഷേപിച്ചത്.
ഇന്ത്യയില്‍ തുടക്കത്തില്‍ 13 നഗരത്തിലാവും 5 ജി സേവനം ലഭ്യമാവുക. ഗുജറാത്തിലെ അഹമ്മദാബാദിലും ജാംനഗറിലും ഗാന്ധിനഗറിലും ആദ്യംതന്നെ ലഭിക്കും. ബംഗളൂരു, ഛണ്ഡീഗഢ്, ഡല്‍ഹി, ഹൈദരാബാദ്, പുണെ, ലഖ്‌നോ, മുംബൈ, കൊല്‍ക്കത്ത നഗരങ്ങളും പട്ടികയിലുണ്ട്. തുടക്കത്തില്‍ കേരളമില്ല. ലേലപ്രക്രിയയും മറ്റു നടപടികളും പ്രതീക്ഷിച്ച നിലയില്‍ പുരോഗമിച്ചാല്‍ സെപ്തംബറോടെ 5 ജി സേവനം ലഭിച്ചുതുടങ്ങും.
Content Highlights: The G spectrum auction will begin today in 13 cities on a first-come, first-served basis
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !