ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം പിന്‍വലിച്ചേക്കുമെന്ന സൂചനയുമായി ഇന്ത്യന്‍ വനിതാ ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ്.
ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വനിതാ ഐപിഎല്‍ ആരംഭിക്കുമെന്നും ടൂര്‍ണമെന്റില്‍ കളിക്കുന്നത് മികച്ച അനുഭവമായിരിക്കുമെന്നും മിതാലി രാജ് പറഞ്ഞു.
'ഞാന്‍ അതൊരു സാധ്യതയായി നിലനിര്‍ത്തുകയാണ്. ഇതുവരെ അതില്‍ തീരുമാനം എടുത്തിട്ടില്ല. വനിതാ ഐപിഎല്‍ ആരംഭിക്കാന്‍ ഇനിയും ചില മാസങ്ങള്‍ കൂടിയുണ്ട്. വനിത ഐപിഎലിന്റെ ആദ്യ പതിപ്പില്‍ കളിക്കാനാവുക മികച്ച അനുഭവമായിരിക്കും.'- മിതാലി പറഞ്ഞു.
അതേസമയം, പ്രഥമ വനിതാ ഐപിഎല്‍ അടുത്ത വര്‍ഷം ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 2023 മാര്‍ച്ചില്‍ ആദ്യ വനിതാ ഐപിഎല്‍ ആരംഭിക്കാനാണ് ബിസിസിഐ ശ്രമിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlights: withdrawing retirement; Mithali Raj may play women's IPL
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !