മലപ്പുറം : എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഞ്ചേരിയിൽ സ്ഥാപിതമാക്കുന്ന ലൈഫ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർമ്മാണത്തിന് പെരിന്തൽമണ്ണ സോൺ എസ്.വൈ.എസ് കമ്മിറ്റി 500 ചാക്ക് സിമെന്റ് എത്തിച്ചു. ജില്ലാ പ്രസിഡണ്ട് സി.കെ.ഹസൈനാർ സഖാഫി കുട്ടശ്ശേരി, ജനറൽ സെക്രട്ടറി വി.പി.എം.ഇസ്ഹാഖ്, ജില്ലാ ഭാരവാഹികളായ സയ്യിദ് മുർതള ശിഹാബ് സഖാഫി, ടി.സിദ്ദീഖ് സഖാഫി, പി.പി.മുജീബ് റഹ്‌മാൻ വടക്കേമണ്ണ തുടങ്ങിയവർ ഏറ്റുവാങ്ങി. പെരിന്തൽമണ്ണ സോൺ ഭാരവാഹികളായ പി.ഹംസ സഖാഫി പുത്തൂർ, അബ്ദുൽ റഷീദ് സഖാഫി മേലാറ്റൂർ, മുഹമ്മദ് വെട്ടത്തൂർ, ഒ.പി.അബ്ദുൽ ഹകീം സഖാഫി, കെ. ശൗഖത്ത് സഖാഫി എന്നിവർ നേതൃത്വം നൽകി. മഞ്ചേരി ഇരുപത്തി രണ്ടാം മൈലിൽ സ്ഥാപിതമാകുന്ന ലൈഫ് ഇൻസ്റ്റിട്ട്യൂട്ടിൽ കരിയർ സപ്പോർട്ട്, ഹയർ എജ്യൂക്കേഷൻ ട്രൈയിനിംഗ് , മീഡിയ സ്കൂൾ , ഫിനിഷിംഗ് സ്കൂൾ , സംരംഭകത്വ പരിശീലനം, കൗൺസിലിംഗ് സെന്റർ, മൾട്ടിമീഡിയ സെന്റർ തുടങ്ങിയ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !