മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി എംപിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ രാഹുലിന്റെ സുരക്ഷയ്ക്ക് അഞ്ച് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള സുരക്ഷയാണ് വിന്യസിച്ചിരിക്കുന്നത്. സിആര്‍പിഎഫിന്റെ സുരക്ഷയ്ക്ക് പുറമെ 500 പൊലീസുകാരെ കൂടി ജില്ലയില്‍ വിന്യസിച്ചതായി സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു.
തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. മട്ടന്നൂര്‍ ഗ്രീന്‍ പ്ലാനറ്റ് റിസോര്‍ട്ടിലാണ് കൂടിക്കാഴ്ച. മാനന്തവാടി ഒണ്ടയങ്ങാടിയില്‍ നടക്കുന്ന ഫാര്‍മേഴ്സ് ബാങ്ക് ബില്‍ഡിംഗിന്റെ ഉദ്ഘാടനമാണ് വയനാട് ജില്ലയിലെ രാഹുലിന്റെ ആദ്യ പരിപാടി. പിന്നീട് വയനാട് കളക്ടറേറ്റില്‍ നടക്കുന്ന ദിശ മീറ്റിംഗിലും എംപി ഫണ്ട് അവലോകന യോഗത്തിലും, വൈകീട്ട് നാലിന് ബഫര്‍സോണ്‍ വിഷയത്തില്‍ ബത്തേരി ഗാന്ധി സ്‌ക്വയറില്‍ നടക്കുന്ന ബഹുജന സംഗമത്തിലും അദ്ദേഹം പങ്കെടുക്കും.
സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജില്ലയില്‍ കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlights: Rahul Gandhi gets heavy security; 500 policemen were deployed
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !