വളാഞ്ചേരി : കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് വിഷൻ 2021 -26 ഭാഗമായി കുറ്റിപ്പുറം ലോക്കൽ അസോസിയേഷൻ ഗൈഡ് വിദ്യാർഥിനിയുടെ കുടുംബത്തിന് നിർമ്മിച്ച നൽകിയ സ്നേഹ ഭവനത്തിന്റെ സമർപ്പണവും താക്കോൽദാനവും ജൂലൈ 3 ഞായറാഴ്ച 11 .30 വടക്കുമ്പുറം കെ.വി.യു.പി സ്കൂളിൽ നടക്കും. കായികവകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ താക്കോൽദാനം നിർവഹിക്കും. കോട്ടക്കൽ നിയോജകമണ്ഡലം എം.എൽ.എ. പ്രൊഫ:ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിക്കും. മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ രമേശ് കുമാർ മുഖ്യാതിഥി ആയിരിക്കും.സംസ്ഥാന സെക്രട്ടറി എം കെ പ്രഭാകരൻ മുഖ്യ പ്രഭാഷണം നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ എ പി സബാഹ്, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.പി. ഫർസാന നിസാർ,എടയൂർ ഗ്രാമപഞ്ചായത്ത് മെമ്പർ അനുഷ ശ്ലീമോവ്, തിരൂർ ജില്ല വിദ്യാഭ്യാസ ഓഫീസർ ഇ. പ്രസന്ന, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ വി.കെ.ഹരീഷ് തുടങ്ങിയവർ പങ്കെടുക്കും. സംസ്ഥാന അസോസിയേഷൻ വിഷൻ പ്രകാരമുള്ള തിരൂർ സ്കൗട്ട് ജില്ലയിലെ ആദ്യ ഭവനമാണ് പൂർത്തീകരിക്കപ്പെടുന്നത്.
പത്രസമ്മേളനത്തിൽ കുറ്റിപ്പുറം ഉപജില്ല അസോസിയേഷൻ സെക്രട്ടറി അനൂപ് വയ്യാട്ട്, ഗൈഡ്സ് വിഭാഗം കമ്മീഷണർ വി.കെ.കോമളവല്ലി , അസിസ്റ്റൻറ് ഡിസ്ട്രിക് ഓർഗനൈസിംഗ് കമ്മീഷണർ ടി.മുഹമ്മദ് അമീൻ, ജില്ലാ സെക്രട്ടറി പി.ജെ. അമീൻ,ജില്ലാ മീഡിയ കോഡിനേറ്റർ ജലീൽ വൈരങ്കോട്,ബുൾബുൾ വിഭാഗം ജില്ല കമ്മീഷണർ കെ.പി. വഹീദ , പ്രോജക്ട് കൺവീനർ കെ. ഷൈൻ പങ്കെടുത്തു.
Content Highlights:
ഏറ്റവും പുതിയ വാർത്തകൾ:
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !