തിരുവന്തപുരം: കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലത്തെ പരിഹസിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഫലം ദേശീയ അടിസ്ഥാനത്തില്‍ വളരെ തമാശയായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 2022ലെ സ്‌കൂള്‍ വിക്കി അവാര്‍ഡ് വിതരണ വേദിയിലായിരുന്നു പരാമര്‍ശം. സ്പീക്കര്‍ എംബി രാജേഷാണ് പരിപാടി ഉദ്ഘാടനം ചെയ്തത്.
'കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കിട്ടിയത് 1,25,509 കുട്ടികള്‍ക്കാണ്. റിസല്‍ട്ടിനെ സംബന്ധിച്ചിടത്തോളം ദേശീയ അടിസ്ഥാനത്തില്‍ വളരെ തമാശ ആയിരുന്നു. ഈ പ്രാവശ്യം 91% വിജയം ഉണ്ടെങ്കിലും എ പ്ലസിന്റെ കാര്യത്തില്‍ വളരെ നിലവാരമുള്ള റിസല്‍ട്ട് ആണെന്നതില്‍ തര്‍ക്കമില്ല. ഹയര്‍ സെക്കന്‍ഡറിക്കും അങ്ങനെയുള്ള നിലവാരം ഉണ്ട്', വേദിയില്‍ പൊതു വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !