രാജസ്ഥാനിൽ ഇന്ത്യൻ വ്യോമസേനയുടെ മിഗ് യുദ്ധവിമാനം തകർന്നു വീണു. രാജസ്ഥാനിലെ ബാർമർ ജില്ലയിലാണ് സംഭവം. രാത്രി ഒൻപതരയോടെയാണ് സംഭവം. വിമാനത്തിൽ രണ്ട് പൈലറ്റുമാർ ഉണ്ടായിരുന്നതായാണ് വിവരം. അപകട കാരണം വ്യക്തമല്ല.
വിമാനത്തിൽ ഉണ്ടായിരുന്നവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ബാർമർ ജില്ലയിലെ ഭീംദ ഗ്രാമത്തിൽ അര കിലോമീറ്റർ ചുറ്റളവിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിവരമറിഞ്ഞ് പ്രദേശത്തെ ജില്ലാ കളക്ടറും പോലീസ് സൂപ്രണ്ടും വ്യോമസേനാ ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.
വിമാനം വലിയ ശബ്ദത്തോടെ കത്തുകയായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. വിമാനത്തിലുണ്ടായിരുന്നവർ മരിച്ചതായുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. അതേസമയം ഇതുസംബന്ധിച്ച് സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !