ഉഡുപ്പി സൂറത്ത്കലിൽ യുവാവിനെ നാലംഗ സംഘം കടയിൽ കയറി വെട്ടി കൊന്നു. വ്യാഴാഴ്ച രാത്രി ഒൻപതോടെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം കടയിൽ കയറി സൂറത്ത്കൽ സ്വദേശി ഫാസിലി (30) നെ വെട്ടി കൊന്നത്.
ഫാസിലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. സൂറത്കലിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
സൂള്ളിയ ബെള്ളാരയിൽ യുവമോർച്ച നേതാവ് പ്രവീൺ നെട്ടേറു കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനിടയിലാണ് വീണ്ടും കൊലപാതകം.
Content Highlights: Man killed in Surathkal Mangaluru
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !