എടയൂർ അധികാരിപടിയിൽ കാലങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അധികാരിപടി അംഗൻവാടിയുടെ പുതിയ കെട്ടിടം യാഥാർത്ഥ്യമാക്കണമെന്ന് എടയൂർ "അക്ഷര സാംസ്കാരിക സമിതി " വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
പന്ത്രണ്ടാം വാർഡിൽ വാടക കെട്ടിടത്തിൽ സൗകര്യങ്ങളില്ലാതെയാണ് കാലങ്ങളായി അംഗൻവാടി പ്രവർത്തിക്കുന്നത്. കുട്ടികളുടെ ദുരിതം കണക്കിലെടുത്ത് കഴിഞ്ഞ ഭരണ സമിതിയിലെ പന്ത്രണ്ടാം വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജനകീയ കമ്മറ്റി രൂപീകരിക്കുകയും അംഗൻവാടിക്കായി ഉദാരമതികളിൽ നിന്നും പണം സ്വരൂപിച്ച് അധികാരിപടിയിൽ മൂന്ന് സെൻ്റ് സ്ഥലം വാങ്ങുകയും ഈ സ്ഥലത്ത് പഞ്ചായത്ത് ഭരണസമിതി
കെട്ടിടം പണിയുകയും ചെയ്തു.തുടർന്ന് പുതിയ ഭരണസമിതി അംഗൻവാടിയുടെ തുടർപ്രവർത്തനങ്ങൾ നടത്തി അംഗൻവാടി തുറന്ന് കൊടുക്കണം എന്നിരിക്കെ ഈ കെട്ടിടം ഇപ്പോഴും പഴയപടി തന്നെ നിൽക്കുകയാണ്. പഞ്ചായത്ത് ഭരണസമിതി അടിയന്തിരമായി ഇടപെട്ട് അധികാരിപടി അംഗൻവാടി കെട്ടിടം പ്രവൃത്തി പൂർത്തീകരിക്കണമെന്നും, ദുരിതം പേറി പഠനം നടത്തുന്ന കുരുന്നുകളുടെ ദുരവസ്ഥക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും എടയൂർ അക്ഷര സാംസ്കാരിക സമിതി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപെട്ടു.
''അക്ഷര "സാംസ്കാരിക സമിതിയുടെ പുതിയ ഭാരവാഹികളെയും യോഗം തെരെഞ്ഞെടുത്തു.
പ്രസിഡണ്ട്: ബാബു എടയൂർ
വൈസ് പ്രസിഡണ്ടുമാർ: അമീറലി.ടി, ഇസ്ഹാഖ്.എം.ടി.
സെക്രട്ടറി: പ്രദീപ് കോട്ടീരി
ജോയൻ്റ് സെക്രട്ടറിമാർ: ബഷീർ സി.പി, പി.കെ.
ട്രഷറർ: അബ്ദുൽ റഷീദ്.വി.പി
ജീവകാരുണ്യ പ്രവർത്തനം കൺവീനർ & സ്പോർട്സ് കൺവീനർ: ഷാനവാസ് എൻ.ടി.
ആർട്സ് കൺവീനർ & സാംസ്കാരികം കൺവീനർ: അഹമ്മദ് ഫബിൽ.വി.പി
എക്സിക്യൂട്ടീവ് കമ്മറ്റിയംഗം:ഷെരീഫ്.സി.കെ
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !