മലപ്പുറം ജില്ലാ പഞ്ചയത്ത് ആതവനാട് ഡിവിഷൻ ഉപതിരഞ്ഞടുപ്പിൽ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി കെ.പി. അബ്ദുൽ കരീമിൻ്റെ വിജയത്തിന് വേണ്ടി പ്രവർത്തിക്കുമെന്ന് കോട്ടക്കൽ മണ്ഡലം പി.ഡി.പി ഭാരവാഹികൾ വളാഞ്ചേരിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കാലങ്ങളായി UDF ഭരിക്കുന്ന ഡിവിഷനിൽ വികസന പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. ഒരു മാറ്റത്തിന് ആതവനാട് തയ്യാറായ സാഹചര്യം നിലവിലുണ്ടന്നും ആതവനാട് പഞ്ചായത്ത് മുൻ പ്രസിഡണ്ടും ജനകീയ നുമായ കെ.പി. അബ്ദുൽകരീം അനുയോജ്യനായ സ്ഥാനാർത്ഥിയാണന്നും നേതാക്കൾ പറഞ്ഞു.
വളാഞ്ചേരിയിൽ നടന്ന വാർത്താസമ്മേളനത്തിൽ തിരൂർ മണ്ഡലം പ്രസിഡണ്ട് ബീരാൻ ഹാജി അനന്താവൂർ, കോട്ടക്കൽ മണ്ഡലം സെക്രട്ടറി ഹസ്സൻകുട്ടി പുതുവള്ളി, വളാഞ്ചേരി നഗരസഭ കൗൺസിലർ വീരാൻകുട്ടി പറശ്ശേരി, കോട്ടക്കൽ മണ്ഡലം പി.സി.എഫ് സെക്രട്ടറി ടി.പി. സൈതലവി എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ:


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !