തൃശൂര്‍: യുവാവിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ നടന്‍ വിനീത് തട്ടില്‍ അറസ്റ്റില്‍. ആലപ്പുഴ തുറവൂര്‍ സ്വദേശി അലക്‌സിനെ വെട്ടികൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് കേസ്. പരിക്കേറ്റ അലക്‌സ് ചികിത്സയിലാണ്.
പണമിടപാട് സംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കടം കൊടുത്ത പണം തിരികെ ചോദിച്ച് വിനീതിന്റെ വീട്ടിലെത്തിയ അലക്‌സിനെ വടിവാള്‍ ഉപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. അന്തിക്കാട് പൊലീസാണ് കേസെടുത്തത്.
പുത്തന്‍പീടിക സ്വദേശിയാണ് വിനീത് തട്ടില്‍. അദ്ദേഹത്തെ പുത്തന്‍പീടികയിലെ വീട്ടില്‍ നിന്നണ് പൊലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലി ഡയറീസ്, ആട്-2, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങളില്‍ വിനീത് അഭിനയിച്ചിട്ടുണ്ട്.
Content Highlights: Attempt to kill youth'; Actor Vineeth Thattil arrested
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !