പാലക്കാട്: പട്ടാമ്പി കുലുക്കല്ലൂർ പഞ്ചായത്തിലെ വണ്ടുംതറ വടക്കുംമുറിയിൽ ഗൃഹനാഥനെ വീട്ടില്‍ കയറി കുത്തി കൊലപ്പെടുത്തി. വണ്ടുംതറ വടക്കുംമുറി കട്കത്തൊടി അബ്ബാസ് (50) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ എത്തിയ ആൾ വാതിൽ മുട്ടിവിളിച്ച് പുറത്തിറക്കിയ ശേഷം കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അബ്ബാസിനെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പ്രതി നെല്ലായ കുണ്ടിൽ വീട്ടില്‍ മുഹമ്മദ് അലി (40)യെ കൊപ്പം എസ്ഐ എം.ബി.രാജേഷ് പിടികൂടി. കൃത്യം നടത്തി മടങ്ങവെ കുലുക്കല്ലൂർ ഇടുതറയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിവാഹ ബ്രോക്കറായ അബ്ബാസ് വിവാഹം ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞു പണം വാങ്ങി പറ്റിച്ചെന്ന് ആരോപിച്ചാണ് കൊല നടത്തിയതെന്നു കൊപ്പം പൊലീസ് പറഞ്ഞു.
ഇന്നു പുലർച്ചെ പണം വാങ്ങാനെന്നു പറഞ്ഞ് നെല്ലായ മഞ്ചക്കല്ലിൽനിന്ന് ഓട്ടോ വിളിച്ചു വണ്ടുംതറ വടക്കുംമുറിയിൽ എത്തിയ പ്രതി, വീട്ടില്‍ കയറി അബ്ബാസിനെ പുറത്തേക്കുവിളിച്ചു ഇറക്കിയ ശേഷം കറിക്കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍.
Content Highlights: The head of the household was called out of the house and stabbed to death
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !