കണ്ണൂർ: മാട്ടൂലിൽ ഏണിപ്പടിയിൽ നിന്ന് വീണ് പരിക്കേറ്റ് ചികിൽസയിലായിരുന്ന പിഞ്ചുകുഞ്ഞ് മരിച്ചു. മാട്ടൂൽ സൗത്ത് മുഹിയുദ്ദീൻ ജുമാ മസ്‌ജിദിനു സമീപത്തെ യു ഷാജഹാന്റെയും ബീമവളപ്പിൽ മുഹൈറയുടെയും മകൾ, പത്തുമാസം പ്രായമുള്ള ലിസ ബിൻത് ഷാജഹാനാണ് മരിച്ചത്.
കഴിഞ്ഞദിവസം വൈകീട്ടാണ് കുഞ്ഞ് വീട്ടിലെ ഏണിപ്പടിയിൽനിന്ന് അബദ്ധത്തിൽ താഴെ വീണത്. ഉടൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്‌ച മരണം സംഭവിക്കുകയായിരുന്നു. പഴയങ്ങാടി പോലീസ് മൃതദേഹ പരിശോധന നടത്തി.
Content Highlights: baby died after falling from the ladder


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !