അമേരിക്കൻ ഡോളറിനെതിരായ വിനിമയത്തിൽ ഇന്ത്യൻ രൂപയുടെ മൂല്യം ചരിത്രത്തിൽ ആദ്യമായി 80 കടന്നു. കഴിഞ്ഞ ദിവസം 79.97 എന്ന നിലയിൽ നിന്ന് ഒരു ഡോളറിന് 79.98 എന്ന നിലയിലാണ് പ്രാദേശിക കറൻസി വ്യാപാരം ആരംഭിച്ചത്. തുടർന്ന്, അത് ഉടൻ തന്നെ ആദ്യ വ്യാപാരത്തിൽ 80.0175 എന്ന റെക്കോർഡ് താഴ്ന്ന നിലയിലേക്ക് എത്തുകയായിരുന്നു. ഡോളർ ശക്തിപ്പെടുക, ക്രൂഡ് ഓയിൽ വില ഉയരുക, വ്യാപാരക്കമ്മി വർധിക്കുകയും വിദേശ നിക്ഷേപകരുടെ തുടർച്ചയായ ഒഴുക്ക് എന്നിവയും രൂപയെ കുറച്ചുകാലമായി സമ്മർദ്ദത്തിലാക്കുന്നു. ഈ വർഷം യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഏകദേശം ഏഴ് ശതമാനത്തോലമാണ് ഇടിഞ്ഞത്.
2014 ഡിസംബർ 31 മുതൽ ഇന്ത്യൻ രൂപയുടെ മൂല്യം ഏകദേശം 25 ശതമാനം ഇടിഞ്ഞതായി ധനമന്ത്രി നിർമ്മല സീതാരാമൻ ജൂലൈ 18ന് ലോക്‌സഭയിൽ പറഞ്ഞു. റഷ്യ-ഉക്രെയ്ൻ സംഘർഷം, ക്രൂഡ് ഓയിൽ വില കുതിച്ചുയരൽ, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ കർശനമാക്കൽ തുടങ്ങിയ ആഗോള ഘടകങ്ങൾ ഒന്നിച്ചു ചേർന്നതോടെയാണ് രൂപയുടെ മൂല്യത്തകർച്ചയ്ക്ക് പിന്നിലെ പ്രധാനകാരണമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.
വിദേശ നിക്ഷേപകർ 2022-23ൽ ഇന്ത്യൻ ഇക്വിറ്റി വിപണിയിൽ നിന്ന് ഇതുവരെ 14 ബില്യൺ ഡോളർ പിൻവലിച്ചതായി സീതാരാമൻ പറഞ്ഞു. ഇവിടെ നിക്ഷേപിച്ചിരുന്ന വിദേശ മൂലധനം പുറത്തേക്ക് ഒഴുകുന്നതാണ് ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയാനുള്ള പ്രധാന കാരണമെന്നും അവർ കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ ചരക്ക് വ്യാപാര കമ്മി ജൂണിൽ 26.18 ബില്യൺ ഡോളർ എന്ന റെക്കോർർഡ് നിലയിലേക്ക് ഉയർന്നു. മേയിൽ വ്യാപാരക്കമ്മി 24.3 ബില്യൺ ഡോളറായിരുന്നു. റെക്കോഡ് വ്യാപാരക്കമ്മിയും ആഭ്യന്തര വിപണിയെ സമ്മർദ്ദത്തിലാക്കി.
“79.95-ന് മുകളിൽ പിന്നോട്ട് വലിക്കുന്നത് കരടി നീക്കത്തെ നിരാകരിച്ചു, മൊത്തത്തിലുള്ള പ്രവണതയെ നിഷ്പക്ഷമാക്കി, ദിശാസൂചനയുള്ള ഒരു കുതിപ്പിന് കാത്തിരിക്കുന്നു. 79.95 മേഖല പ്രധാനമായി തുടരും, 79.85-80.15, ഇന്ന് ഡോളർ-രൂപ വിനിമയ മൂല്യം പ്രതീക്ഷിക്കുന്നത് ഇടുങ്ങിയ ബാൻഡ് ആണ്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് മാർക്കറ്റ് സ്ട്രാറ്റജിസ്റ്റ് ആനന്ദ് ജെയിംസ് പറഞ്ഞു.
Content Highlights: Record fall in rupee value; The exchange rate against the dollar crossed 80 for the first time



വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !