തൃശൂര്‍: ദേശീയ പാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന് മരിച്ചു. പഴഞ്ഞി അരുവായ് സ്വദേശി സനു.സി.ജയിംസ്(29) ആണ് മരിച്ചത്.
ശനിയാഴ്ച രാത്രിയില്‍ ഉണ്ടായ അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ ദേശീയ പാതയില്‍ തളിക്കുളത്ത് വച്ചാണ് അപകടമുണ്ടായത്.
ജോലിക്ക് പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. യുവാവ് അപകടത്തില്‍പെട്ടതിന്റെ പിറ്റേന്ന് അധികൃതര്‍ കുഴി അടച്ചെന്നും ബന്ധുക്കള്‍ പറഞ്ഞു.
Content Highlights: Cyclist dies after falling into pothole on country road


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !