കണ്ണൂർ: മകൻ ആത്മഹത്യ ചെയ്തത് കണ്ട അച്ഛൻ കുഴഞ്ഞു വീണു മരിച്ചു. തലശ്ശേരി ധർമടം മോസ് കോർണറിൽ ശ്രീ സദനത്തിൽ സദാനന്ദൻ (63), മകൻ ദർശൻ (26) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 9.30നാണ് സംഭവം.
വീട്ടിലെ കിടപ്പു മുറിയിൽ മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ട സദാനന്ദൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തലശ്ശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. എൻജിനീയറിങ് ബിരുദധാരിയായ ദർശൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. കോവിഡിനു ശേഷം ജോലി ഉണ്ടായിരുന്നില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !