ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. വിമാനത്താവളത്തില്‍ ബോംബ് ഉണ്ടെന്ന ഭീഷണിയെത്തുടര്‍ന്നാണ് ബീഹാറിലെ പട്നയില്‍ വിമാനം ഇറക്കിയത്. ഇന്‍ഡിഗോയുടെ 62126 വിമാനമാണ് ലാന്‍ഡ് ചെയ്യിപ്പിച്ചത്.
വിമാനത്താവളത്തില്‍ എത്തിയ ഒരു യാത്രക്കാരന്‍ താന്‍ ബോംബുമായാണ് എത്തിയതെന്ന് ഭീഷണി മുഴക്കുകയായിരുന്നു. ഋഷി ചന്ദ് സിംഗ് എന്നയാളാണ് ബോംബ് ഭീഷണി ഉയര്‍ത്തിയത്. ഇതിനെ തുടര്‍ന്ന് യാത്രക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു.
ഉടന്‍ ബോംബ് സ്‌ക്വാഡ് എത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്നതായി സുരക്ഷ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭീഷണിയെത്തുടര്‍ന്ന് യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഉടന്‍ തന്നെ മാറ്റിയിരുന്നു.
Content Highlights: bomb threat; The Indigo flight made an emergency landing
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !