തിരുവനന്തപുരം: ലിംഗ സമത്വം ഉറപ്പാക്കാന്‍ പുതിയ കരട് നിര്‍ദേശവുമായി പാഠ്യപദ്ധതി പരിഷ്ക്കരണ സമിതി. സ്കൂളുകളില്‍ ആണ്‍ കുട്ടികളെയും പെണ്‍ കുട്ടികളെയും ഒരുമിച്ച് ഒരേ ബെഞ്ചില്‍ ഇരുത്തുന്നത് പരിഗണിക്കണമെന്നാണ് നിര്‍ദേശം.
ആണ്‍ പെണ്‍ വ്യത്യാസമില്ലാത്ത മിക്സ്ഡ് സ്കൂളുകള്‍, ജെന്‍റര്‍ യൂണിഫോം ഇതിന് പിന്നാലെയാണ് ലിംഗ സമത്വം ഉറപ്പ്പാക്കാന്‍ പുതിയ നിര്‍ദേശം.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരുമിച്ച് ഇരിപ്പിടം ഒരുക്കുന്നത് ചര്‍ച്ചയാക്കണമെന്നാണ് പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്ക്കരണ സമിതിയുടെ ചര്‍ച്ചക്കായുള്ള കരട് റിപ്പോര്‍ട്ടിലെ നിര്‍ദേശം. എസ് സി ഇ ആര്‍ ടി തയ്യാര്‍ ആക്കിയ കരട് റിപ്പോര്‍ട്ടിലാണ് നിര്‍ദേശം.കരട് റിപ്പോര്‍ട്ടിന്മേല്‍ പാട്യ പദ്ധതി ചട്ട കൂട് പരിഷകരണത്തിനുള്ള വിദഗ്ധ സമിതിയുടെ കഴിഞ്ഞ ദിവസം ചേര്‍ന്ന ആദ്യ യോഗത്തില്‍ കരടു ചര്‍ച്ചയായി.
ചില അംഗങ്ങള്‍ ഇത് വിവാദം ആകാന്‍ ഇടയുണ്ടെന്നു അഭിപ്രായപെട്ടു.പൊതു വിദ്യാഭ്യാസ സെക്രട്ടറി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അടക്കമുളള ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധരുമാണ് സമിതിയില്‍ ഉള്ളത്.സമിതി കരട് റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ച ചെയ്താണ് അന്തിമ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുക.
Content Highlights: Boys and girls should be seated together on the same bench; New Directive for Gender Equality
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !