മൊബൈല്‍ ഡാറ്റ പ്രൈസിങ്ങില്‍ അഞ്ചാം സ്ഥാനത്ത് ഇന്ത്യ. വേള്‍ഡ് വൈഡ് മൊബൈല്‍ ഡാറ്റ പ്രൈസിങ് 2022 പട്ടികയിലാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തുള്ളത്.
233 രാജ്യങ്ങളിലെയും ഒരോ ജിബി മൊബൈല്‍ ഡാറ്റയുടെ വില കണക്കാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഒരു ജിബിക്ക് ഏറ്റവും കുറഞ്ഞ വിലയായ 0.04 ഡോളര്‍ (ഏകദേശം മൂന്ന് രൂപ) എന്ന നിരക്കില്‍ ഇസ്രായേലാണ് പട്ടികയില്‍ ഒന്നാമത്. മറുവശത്ത്, ദക്ഷിണ അറ്റ്ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് ഓവര്‍സീസ് ടെറിട്ടറിയായ സെന്റ് ഹെലീനയാണ് ഉള്ളത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പ്രദേശമായി വടക്കേ അമേരിക്ക പട്ടികപ്പെടുത്തിയിട്ടുണ്ട്.
ലോകമെമ്ബാടുമുള്ള മൊബൈല്‍ ഡാറ്റ പ്രൈസിങ് 2022 ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത് Cable.co.uk ആണ്. ഇത് ഒരു വില താരതമ്യ സൈറ്റാണ്. ഈ ക്രമത്തില്‍ ഇസ്രായേല്‍, ഇറ്റലി, സാന്‍ മറിനോ, ഫിജി, ഇന്ത്യ എന്നീ രാജ്യങ്ങളാണ് മൊബൈല്‍ ഡാറ്റയ്ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ പണമടയ്ക്കുന്ന ആദ്യ അഞ്ച് രാജ്യങ്ങള്‍. മൊബൈല്‍ ഡാറ്റ വാങ്ങാന്‍ ഏറ്റവും ചെലവേറിയ അഞ്ച് രാജ്യങ്ങളാണ് സെന്റ് ഹെലീന, ഫോക്ക്‌ലാന്‍ഡ് ദ്വീപുകള്‍, സാവോ ടോം ആന്‍ഡ് പ്രിന്‍സിപെ, ടോകെലൗ, യെമന്‍അഞ്ചില്‍ നാലെണ്ണം ദ്വീപ് രാഷ്ട്രങ്ങളും രണ്ടെണ്ണം സബ്-സഹാറന്‍ ആഫ്രിക്കന്‍ മേഖലയിലുമാണെന്നതും ശ്രദ്ധേയമാണ്.
Content Highlights: India ranks 5th in terms of cost of mobile data
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !