കോഴിക്കോട്: വിമാന യാത്രാക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ ബസ് മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. നികുതി അടയ്ക്കാതെ സര്‍വ്വീസ് നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന ഗതാഗത വകുപ്പിന്റെ നടപടി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ സര്‍വ്വീസ് നടത്തുന്ന ബസിന് ആറു മാസത്തെ നികുതി കുടിശ്ശികയുള്ളതായി കണ്ടെത്തി. ഫറോക്ക് ചുങ്കത്ത് അശോക് ലെയ്ലന്ഡ് ഷോറൂമില്‍ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
നികുതിയും പിഴയും അടച്ച ശേഷമേ ബസ് വിട്ടു നല്‍കൂ എന്ന് ആര്‍ടിഒ അധികൃതര്‍ അറിയിച്ചു. ഫറോക്ക് ജോയിന്റ് ആര്‍ടി ഒ ഷാജു ബക്കറിന്റെ നിര്‍ദേശ പ്രകാരം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ ഡി ശരത്, ജിജി അലോഷ്യസ് എന്നിവരാണ് വാഹനം കസ്റ്റഡിയിലെടുത്തത്.
എംവിഡി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ഇന്‍ഡിഗോ ബസിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലെത്തി. കെ എല്‍ 10 എ ടി 1341 നമ്പറുള്ള നീല അശോക് ലെയ്ലാന്‍ഡ് ബസിന് മുന്നില്‍ രണ്ട് എംവിഡി ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നതാണ് ചിത്രത്തില്‍.
വിമാനത്താവളത്തിൽ യാത്രക്കാർക്ക് സഞ്ചരിക്കാൻ ഉപയോഗിച്ചിരുന്ന ബസാണിത്. ഇൻഡഗോ എയർലൈൻസ് മുൻമന്ത്രി ഇ.പി.ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തിയത് വിവാദമായിരുന്നു.
സിപിഎം സംഭവത്തെ അപലപിച്ചിരുന്നു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവരെ വിമാനത്തിനുള്ളിൽ പിടിച്ചുതള്ളിയതിനാണ് ജയരാജന് യാത്രാവിലക്ക് ഉണ്ടായത്. വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത്കോൺഗ്രസുകാർക്കും ഇൻഡിഗോ വിലക്കേർപ്പെടുത്തിയിരുന്നു.
Content Highlights: Bus of Indigo Airlines in custody of Motor Vehicle Department


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !