നീറ്റ് പരീക്ഷയ്ക്കിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തില്‍ അഞ്ച് പേര്‍ കസ്റ്റഡിയില്‍.
അഞ്ച് പേരും സ്ത്രീകളാണ്. രണ്ട് പേര്‍ കോളേജ് ജീവനക്കാരും മൂന്ന് പേര്‍ ഏജന്‍സി ജീവനക്കാരുമാണ്. അഞ്ച് പേരെയും പൊലീസ് ചോദ്യം ചെയ്യുകയാണ്. കൊട്ടാരക്കര ഡിവൈഎസ്പി ജി. ഡി. വിജയകുമാര്‍ കേസ് അന്വേഷിക്കുമെന്ന് കൊല്ലം റൂറല്‍ എസ്.പി കെ.ബി രവി പറഞ്ഞു. മൂന്ന് സ്ത്രീകളാണ് വിദ്യാര്‍ത്ഥികളുടെ പരിശോധനയ്ക്കുണ്ടായിരുന്നത്. ഇവരില്‍ ആരാണ് അടിവസ്ത്രം മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന കാര്യം അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടിവസ്ത്രം അഴിച്ച് പരിശോധിച്ച സംഭവത്തില്‍ കേരളം നടപടി ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദു കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചിരുന്നു. സംഭവം നാണക്കേടുണ്ടാക്കുന്നതും ഞെട്ടിക്കുന്നതുമാണെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി പരീക്ഷാ ഏജന്‍സിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ വിദ്യാര്‍ഥികളുടെ പ്രകടനത്തെ ബാധിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി. ഇതേതുടര്‍ന്ന് കേന്ദ്രം അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Content Highlights: Undressed and examined; Five women employees in custody


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !