ജില്ലാ പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന ആതവനാട് ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ബഷീര്‍ രണ്ടത്താണി 9026 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 20247 വോട്ടുകളാണ് ബഷീര്‍ രണ്ടത്താണി നേടിയത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.പി അബ്ദുള്‍ കരീം 11221 വോട്ടുകളും എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി അഷ്റഫ് പുത്തനത്താണി 2499 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി വിജയകുമാര്‍ കാടാമ്പുഴ 2111 വോട്ടുകളും നേടി. മൂര്‍ക്കത്ത് ഹംസ മാസ്റ്ററുടെ നിര്യാണത്തെ തുടര്‍ന്നാണ് ആതവനാട് ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് നടത്തിയത്.
തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ 9-ാം വാര്‍ഡ് പാറക്കടവില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സി.ടി അയ്യപ്പന്‍ 2007 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് 3814 വോട്ടുകളാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ. ഭാസ്‌ക്കരന് 1807 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രേമദാസന് 101 വോട്ടുകളും ലഭിച്ചു.
കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡ് എടച്ചലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുഹ്സിനത്ത് 882 വോട്ടുകള്‍ നേടി വിജയിച്ചു. 59 വോട്ടാണ് ഭൂരിപക്ഷം. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ബുഷ്റ കവര്‍തൊടിയില്‍ 823 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി ധന്യ 60 വോട്ടുകളും നേടി.
മലപ്പുറം നഗരസഭയിലെ 11-ാം വാര്‍ഡ് മൂന്നാംപടിയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.എം വിജയലക്ഷ്മി ടീച്ചര്‍ 71 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 446 വോട്ടുകളാണ് വിജയലക്ഷ്മി നേടിയത്. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിജിതേഷ് ജി. അനില്‍ 375 വോട്ടുകളും ബി.ജെ.പി സ്ഥാനാര്‍ത്ഥി കാര്‍ത്തിക ചന്ദ്രന്‍ 59 വോട്ടുകളും സ്വതന്ത്ര സ്ഥാനാര്‍ത്ഥി വിജയലക്ഷ്മി 45 വോട്ടുകളും നേടി.
മഞ്ചേരി നഗരസഭയിലെ 16-ാം വാര്‍ഡ് കിഴക്കേത്തലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി മുജീബുറഹ്‌മാന്‍ പരേറ്റ 155 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. 514 വോട്ടാണ് മുജീബുറഹ്‌മാന്‍ നേടിയത്. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി വല്ലാഞ്ചിറ അബ്ദുള്‍ ലത്തീഫ് 359 വോട്ടുകളും എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി തലാപ്പില്‍ സജീര്‍ 282 വോട്ടുകളും നേടി.
ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് പോളിങ് ശതമാനം.
- മലപ്പുറം ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷന്‍ : 47.13 ശതമാനം.
- തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് : 52.23 ശതമാനം,
- മലപ്പുറം നഗരസഭയിലെ മൂന്നാംപടി : 73.71 ശതമാനം.
- മഞ്ചേരി നഗരസഭയിലെ കിഴക്കേത്തല : 83.52 ശതമാനം,
- കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിലെ എടച്ചലം 75.98 ശതമാനം.
Content Highlights: By-election: Live from the counting center on Mediavision
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !