ഉത്സവപറമ്പിൽ ‘പാമ്പ്’ ഡാൻസുമായി ചാക്കോച്ചൻ; വീഡിയോ വൈറൽ

0

ഉത്സവപറമ്പിൽ ‘പാമ്പ്’ ഡാൻസുമായി ചാക്കോച്ചൻ; വീഡിയോ വൈറൽ Chakochan with 'snake' dance at festival ground; The video went viral

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, കനകം കാമിനി കലഹം തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലെ ഗാനം റിലീസായി. കാതോട് കാതോരത്തിലെ ‘ദേവദൂതർ പാടി’ എന്ന ഗാനം പുനർജ്ജനിക്കുകയാണ് ചിത്രത്തിൽ.

വേറിട്ട രൂപഭാവങ്ങളും റോക്ക് ഡാൻസുമായി സ്ക്രീനിൽ നിറയുന്ന ചാക്കോച്ചനാണ് ഈ വീഡിയോയിലെ താരം. പെരുന്നാൾ ആഘോഷവേദിയിൽ ഒരുകൂട്ടം ഗായകർ ദേവദൂതർ പാടിയെന്ന എവർഗ്രീൻ ഗാനം തകർത്തു പാടുമ്പോൾ, ആൾക്കൂട്ടത്തിനിടയിൽ പാട്ടിൽ ലയിച്ച് അർമാദിക്കുന്ന നായകനായാണ് ചാക്കോച്ചൻ പാട്ടുരംഗത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ചാക്കോച്ചന്റെ ഡാൻസ് ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. ‘എന്ത് സ്റ്റൈലായി ഡാൻസ് കളിക്കുന്ന മനുഷ്യനാ, ഇതിപ്പോ അഴിഞ്ഞാടുന്നു’, ‘ഉത്സവപറമ്പുകളിൽ കാണുന്ന സ്ഥിരം അൽ പാമ്പ് ഡാൻസ്, ചാക്കോച്ചൻ പൊളിച്ചു’, ‘ചാക്കോച്ചന്റെ ഡാൻസ് കണ്ടപ്പോൾ പണ്ട് തെയ്യപ്പറമ്പിൽ ഗാനമേള നടക്കുമ്പോൾ ഇതുപോലെയുള്ള ഒരാൾ ഉണ്ടാകും. പെട്ടെന്ന് അതാണ് ഓർമവന്നത്’, ‘നല്ല പൊളി വൈബ് പാട്ട്’ എന്നിങ്ങനെ പോവുന്നു കമന്റുകൾ.

എസ്.ടി.കെ. ഫ്രെയിംസിന്റെ ബാനറിൽ നിർമ്മാതാവ്‌ സന്തോഷ് ടി. കുരുവിള, കുഞ്ചാക്കോ ബോബൻ പ്രൊഡക്ഷൻസ്, ഉദയ പിക്ചേഴ്സ് എന്നീ ബാനറുകളുടെ കീഴിൽ കുഞ്ചാക്കോ ബോബൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സംവിധായകൻ രതീഷ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചത്. ആഗസ്റ്റ് 11നാണ് ചിത്രം റിലീസിനെത്തുന്നത്. 

Content Highlights: Chakochan with 'snake' dance at festival ground; The video went viral
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !