ന്യൂഡല്‍ഹി: രാജ്യസഭയില്‍ നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതിന് 19 എംപിമാർക്ക് സസ്പെൻഷൻ. കനിമൊഴി, സുസ്മിത ദേവ്, ഡോള സെന്‍, ശാന്തനു സെന്‍ എന്നിവരുൾപ്പെടെ 19 എംപിമാരെയാണ് സസ്പെൻഡ് ചെയ്തത്. കേരളത്തില്‍ നിന്നുള്ള എംപിമാരായ എ.എ.റഹീം, വി.ശിവദാസന്‍, പി.സന്തോഷ് കുമാര്‍ എന്നിവരും സസ്പെന്‍ഡ് ചെയ്തവരിൽ ഉണ്ട്.
വിലക്കയറ്റം, ജിഎസ്ടി വിഷയങ്ങളിൽ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചതോടെയാണ് നടപടി സ്വീകരിച്ചത്. ഒരാഴ്ചത്തേക്കാണ് എംപിമാരെ സസ്പെന്‍ഡ് ചെയ്തത്.
ഇന്നലെ ടി.എന്‍. പ്രതാപന്, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജോതിമണി എന്നിവരെ ലോക്സഭയില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. മണ്‍സൂണ്‍ സമ്മേളനം അവസാനിക്കുന്നതുവരെയാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്.
ലോക്സഭയിൽ എംപിമാരെ സസ്പെൻഡ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് രാജ്യസഭയിലും എംപിമാർക്കെതിരെ നടപടി സ്വീകരിച്ചത്.
Content Highlights: Protest in Rajya Sabha on the middle floor; Suspension for 19 MPs
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !