വളാഞ്ചേരി : സിപിഐഎം വളാഞ്ചേരി ഏരിയ വാഹനപ്രചരണജാഥ ആവേശകരമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പര്യടനം തുടരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം വളവന്നൂർ തുവ്വക്കാട് വെച്ച് സിപിഐഎം ജില്ലാ കമ്മിറ്റി അംഗം എ ശിവദാസൻ ഉത്ഘാടനം ചെയ്ത
ജാഥ ഞായറാഴ്ച വാരിയത്തപ്പടിയിൽ നിന്നും ആരംഭിച്ചു. തുടർന്ന് കൊടുമുടി, താഴെ അങ്ങാടി, കാവുംപുറം, തിണ്ടലം, ചീനിച്ചോട് എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പൂക്കാട്ടിരിയിൽ സമാപിച്ചു.
വിവിധ സ്വീകരണകേന്ദ്രങ്ങളിൽ
ജാഥ ക്യാപ്റ്റൻ വി ടി സോഫിയ,
വൈസ് ക്യാപ്റ്റൻ കെ പി ശങ്കരൻ, വി കെ രാജീവ്, എൻ വേണുഗോപാൽ,
കെ കെ രാജീവ്, കെ എം ഫിറോസ് ബാബു,എ മമ്മു, പി എം മോഹനൻ എന്നിവർ സംസാരിച്ചു.
തിങ്കളാഴ്ച ആതവനാട് പാറപ്പുറത്ത് നിന്നും ആരംഭിച്ച് ഊരോത്ത് പള്ളിയാൽ,നടുവട്ടം, ചെല്ലൂർ, കുറ്റിപ്പുറം ,പേരശ്ശനൂർ എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം പൈങ്കണ്ണൂരിൽ സമാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !