തരിശ് ഭൂമിയിൽ കൃഷിയിടമൊരുക്കാൻ സുലഭ പച്ചക്കറി കർഷക ഉദ്പ്പാദക കമ്പനി. എടയൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് ചെക്കുണ്ടൻ പടിയിലെ തരിശായി കിടക്കുന്ന എട്ട് ഏക്കർ മിച്ച ഭൂമിയിലാണ് സുലഭയുടെ നേതൃത്വത്തിൽ കർഷകർ നെൽകൃഷിയൊരുക്കുന്നത്.
കൃഷിയൊരുക്കുന്നതിന് മുന്നോടിയായി തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ പുൽക്കാടുകൾ വെട്ടി തെളിക്കുന്ന പ്രവർത്തനം ആരംഭിച്ചു. വാർഡ് അംഗം മുഹമ്മദ് കാരാട്ട് തൊടി ഉദ്ഘാടനം ചെയ്തു. സുലഭ എഫ്.ബി.ഒ
ചെയർമാൻ കെ. കെ. മോഹന കൃഷ്ണൻ അധ്യക്ഷത വഹിച്ചു.ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ.പി. ഗോപിനാഥൻ, പി. സിക്കന്ദർ ബാബു, സി.കെ. ഇബ്രാഹിം, പി.കെ. സുബ്രഹ്മണ്യൻ, ഷൈലജ നാരായണൻ, സി.ഇ.ഒ
ബിബിൻ ചന്ദ്രൻ, അസിസ്റ്റൻറ് കൃഷി ഓഫീസർമാരായ റസിയ, പി. പ്രഭു കുമാർ, കാർഷിക വികസന സമിതി അംഗം സുരേഷ് പൂവാട്ടുമീത്തൽ, എം.എം. അബൂബക്കർ, രാജൻ ചെങ്കണ്ടൻപടി എന്നിവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !