ഇപ്പോൾ എവിടെയും വൈറൽ കുഞ്ചാക്കോ ബോബന്റെ ദേവദൂതർ പാടി ഡാൻസ് ആണ്. ചാക്കോച്ചന്റെ സ്റ്റെപ്പ് മറ്റ് താരങ്ങളടക്കം ഏറ്റെടുത്തിരിക്കുകയാണ്. ഇപ്പോഴിതാ നടൻ ദുർഖർ സൽമാനാണ് ഡാൻസ് ചെയ്തിരിക്കുന്നത്. സീതാരാമം സിനിമയുടെ പ്രൊമോഷന് കൊച്ചിയിലെ ലുലു മാളിൽ എത്തിയപ്പോഴാണ് ദുൽഖറിന്റെ ചാക്കോച്ചൻ മോഡൽ ഡാൻസ്.
ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബന്റെ വൈറൽ ഡാൻസ്. പാട്ട് പുറത്തിറങ്ങിയതോടെ ഇതിൽ കുഞ്ചാക്കോ ചെയ്ത സ്റ്റെപ്പുകൾ വൈറലായിരുന്നു. രതീഷ് ബാലകൃഷ്ണനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ഗാനമാണ് റിപ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. ബിജു നാരായണൻ ആണ് ‘ദേവദൂതർ പാടി’ എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ജാക്സൺ അർജ്വ ആണ് ഗാനം റീപ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.
Video:
Content Highlights: Deco version sung by Devduthar; Dulquer imitates Chakochan
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !