തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ട്രയല്‍ അലോട്ട്മെന്റ് മാറ്റി. നാളെ നടത്താനിരുന്ന അലോട്ട്മെന്റ് വെള്ളിയാഴ്ചത്തേക്ക് മാറ്റിവച്ചതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
തീയതി മാറ്റികൊണ്ടുള്ള പുതിയ ഉത്തരവിറക്കിയിട്ടുണ്ട്. അതേസമയം അലോട്ട്മെന്‍റുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളില്‍ മാറ്റിമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.
ആദ്യ അലോട്ട്മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ ക്ലാസുകള്‍ 22 ന് തുടങ്ങിയേക്കും. സി.ബി.എസ്.ഇ, ഐ.സി.എസ്.സി വിദ്യാര്‍ത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാന്‍ വൈകിയതാണ് ഹയര്‍ സെക്കന്‍ഡറി പ്രവേശന നടപടികള്‍ നീളാന്‍ കാരണം. ഫലം വരാത്ത സാഹചര്യത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് സിബിഎസ്‌ഇ വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Content Highlights: Plus One Admission: Trial allotment changed
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !