പാലക്കാട്: അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. കാവുണ്ടിക്കല്‍ പ്ലാമരത്ത് മല്ലീശ്വരി(45) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടമുണ്ടായത്. പ്രാഥമിക ആവശ്യത്തിനായി വീടിനു വെളിയില്‍ ഇറങ്ങിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്.
മല്ലീശ്വരിയെ ഉടന്‍ അഗളിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനത്തിനോട് ചേര്‍ന്നു കിടക്കുന്ന പ്രദേശമാണ് കാവുണ്ടിക്കല്‍. കഴിഞ്ഞ കുറച്ചു ദിവസത്തിനു മുന്‍പ് പ്രദേശത്ത് കാട്ടാന ഇറങ്ങിയിരുന്നു. തുടര്‍ന്ന് വനംവാച്ചര്‍മാരും മറ്റും ചേര്‍ന്ന് ആനകളെ കാട്ടിലേക്ക് മടക്കി അയച്ചിരുന്നു.
Content Highlights: A young woman was trampled to death by a wild cat in Attapadi
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !