പാലക്കാട്: അട്ടപ്പാടിയിൽ സഹോദരനെ അടിച്ചു കൊന്നു യുവാവ്. പുതൂർ പട്ടണക്കല്ല് ഊരിലെ കാളിയുടെ മകൻ മരുതൻ(47) ആണ് മരിച്ചത്. സംഭവത്തിൽ പ്രതിയായ മരുതന്റെ സഹോദരൻ പഴനിയെ കണ്ടത്തിയിട്ടില്ല. കരിക്ക് വിറ്റവ പണം പങ്കുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
ഇന്നലെ രാത്രി ഏഴുമണിയോടെയായിരുന്നു സംഭവം. ഇരുവരും തമ്മിലുണ്ടായ വഴക്കിനിടെ തൂമ്പ ഉപയോഗിച്ച് മരുതനെ അടിക്കുകയായിരുന്നു. മരുതനെ ഗവ. ട്രൈബൽ ആശുപത്രിയിൽ എത്തിച്ചിരുന്നു. പിന്നീട് തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരിച്ചത്. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
Content Highlights: A dispute over the sharing of charcoal proceeds; His brother was beaten to death
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !