ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മിന്നും വിജയവുമായി ദ്രൗപദി മുര്‍മു. ദ്രൗപദി മുര്‍മു എന്ന ഈ വനിത രാജ്യത്തിന്റെ പരമോന്നത പദവിയിലേക്ക് നടന്ന് കയറുമ്ബോള്‍ ഒരു ചരിത്രം കൂടിയാണ് ഇവിടെ സൃഷ്ടിക്കപ്പെടുന്നത്.
സ്വാതന്ത്ര്യം നേടി 75 വര്‍ഷം പിന്നിടുന്ന ഈ വേളയില്‍ രാജ്യത്തിന്റെ പരമോന്നത പദത്തിലേക്ക് അരിക് വത്ക്കരിക്കപ്പെട്ടവരില്‍ നിന്ന് ഒരു വനിത എത്തുന്നു എന്ന ചരിത്രം. രാജ്യത്തെ ആദ്യ ഗോത്രവര്‍ഗ വനിത രാഷ്ട്രതി എന്ന ചരിത്രനിയോഗം.
1958 ജൂണ്‍ 20ന് ഒഡീഷയിലെ മയൂര്‍ഭന്‍ജ് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തില്‍ സന്താലി ഗോത്രവര്‍ഗ കുടുംബത്തിലാണ് ദ്രൗപതി മുര്‍മു ജനിച്ചത്. അച്ഛനും മുത്തച്ഛനും പഞ്ചായത്തീരാജ് സംവിധാനത്തിന് കീഴില്‍ ഗ്രാമത്തലവന്മാരായിരുന്നു.രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്ബ് സ്‌കൂള്‍ അധ്യാപകനായാണ് മുര്‍മു തുടങ്ങിയത്. റായിരംഗ്പൂരിലെ ശ്രീ അരബിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അസിസ്റ്റന്റ് പ്രൊഫസറായും, ഒഡീഷ സര്‍ക്കാരിന്റെ ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായും ജോലി ചെയ്തു.
Content Highlights: Draupadi Murmu about history; 15th President of India
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !