ലണ്ടൻ: ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഏകദിന ക്രിക്കറ്റിനോട് വിടപറയുന്നു. 31 വയസ് മാത്രം പ്രായമുള്ള താരം അടുത്തിടെയാണ് ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്റെ നായകനായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നാലെ ഏകദിനത്തോട് വിടപറഞ്ഞ പ്രഖ്യാപനം അപ്രതീക്ഷിതമായി.
ചൊവ്വാഴ്ച ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ആദ്യ മത്സരത്തോടെ താൻ ഏകദിനത്തോട് വിടപറയുമെന്ന് താരം പ്രഖ്യാപിച്ചു. ശാരീരികവും മാനസികവുമായ കാര്യങ്ങൾ മുൻനിർത്തിയാണ് തീരുമാനമെന്ന് സ്റ്റോക്സ് വിശദീകരിക്കുന്നു.
104 ഏകദിനങ്ങൾ മാത്രം കളിച്ച താരം മൂന്ന് സെഞ്ചുറികളും 21 അർധ സെഞ്ചുറികളും ഉൾപ്പടെ 2,919 റണ്‍സ് നേടിയിട്ടുണ്ട്. 74 വിക്കറ്റുകളും ഏകദിനത്തിൽ സ്വന്തമാക്കി. 83 ടെസ്റ്റിലും 34 ട്വന്റി-20 മത്സരങ്ങളിലും താരം ഇംഗ്ലണ്ടിനായി കളിച്ചു.
Content Highlights: England all-rounder Ben Stokes retires


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !