പ്രതാപ് പോത്തന്റെ ചിതാ ഭസ്മം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മരത്തിന് വളമായി നിക്ഷേപിച്ചു

0
പ്രതാപ് പോത്തന്റെ ചിതാ ഭസ്മം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മരത്തിന് വളമായി നിക്ഷേപിച്ചു | Pratap Pothan's cremation ashes were deposited as fertilizer for the tree as per his wish

നടനുമായ പ്രതാപ് പോത്തന്റെ ചിതാ ഭസ്മം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മരത്തിന് വളമായി നിക്ഷേപിച്ചു. മകൾ കേയ ഒരു മാവിൻ തൈ നട്ട ശേഷം അതിന് ചുവട്ടിൽ ചിതാഭസ്മം നിക്ഷേപിക്കുകയായിരുന്നു. മരമായി വളരണം എന്നായിരുന്നു പ്രതാപ് പോത്തന്റെ   ആഗ്രഹം.

 മതപരമായ ചടങ്ങുകളെല്ലാം ഒഴിവാക്കി ആരവങ്ങളൊന്നും ഇല്ലാതെ ന്യൂ ആവഡി റോഡിലെ വൈദ്യുത ശ്മശാനത്തിലായിരുന്നു പ്രതാപ് പോത്തന്റെ സംസ്കാരം. ആഗ്രഹിച്ചതു പോലെ ഏറ്റവും പ്രിയപ്പെട്ട സ്വർണ നിറത്തിലുള്ള ജുബ്ബയും പൈജാമയും അണിഞ്ഞാണ് പ്രതാപ് പോത്തൻ യാത്രയായത്. 

വെള്ളിയാഴ്ചയാണ് പ്രതാപ് പോത്തനെ ചെന്നൈയിലെ വസതിയിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. 1978ൽ ഭരതന്റെ ആരവത്തിലൂടെയാണ് അദ്ദേഹം സിനിമാ മേഖലയിലെത്തുന്നത്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. തകരയിലെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ലോറി, ചാമരം, അയാളും ഞാനും തമ്മിൽ, ഇടുക്കി ഗോൾഡ്, അടക്കം നൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു.
Content Highlights: Pratap Pothan's cremation ashes were deposited as fertilizer for the tree as per his wish
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !