ഫ്ലിപ്കാര്‍ട്ടിന്റെ ബിഗ് സേവിങ് ഡേയ്‌സ് സെയില്‍ ജൂലൈ 23 മുതല്‍ 27 വരെ നടക്കും. സ്‌മാര്‍ട് ഫോണുകള്‍, ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍, ടിവികള്‍ തുടങ്ങിയ മറ്റ് ഉപഭോക്തൃ ഇലക്‌ട്രോണിക്‌സ് വിഭാഗങ്ങളിലെല്ലാം വന്‍ ഓഫറുകളാണ് നല്‍കുക.
ഒപ്പോ റെനോ 5 പ്രോ, ഐഫോണ്‍ 11, മോട്ടോ ജി31, മറ്റ് സ്മാര്‍ട് ഫോണുകള്‍ക്കെല്ലാം ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫറുകളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫ്ലിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് മറ്റ് ഉപഭോക്താക്കളേക്കാള്‍ നേരത്തേ പ്രത്യേക വില്‍പനയിലേക്ക് പ്രവേശനം ലഭിക്കും. ബാങ്ക് കാര്‍ഡുകള്‍ക്കും ഇഎംഐ ഇടപാടുകള്‍ക്കും കിഴിവുകള്‍ ഉണ്ടായിരിക്കാം.
ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് വില്‍പനയുടെ ചില വിവരങ്ങള്‍ മൈക്രോസൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. മോട്ടറോള, ആപ്പിള്‍, വിവോ, ഓപ്പോ എന്നിവയുടെ സ്മാര്‍ട് ഫോണുകള്‍ വിലക്കിഴിവില്‍ വില്‍ക്കുമെന്ന് ഫ്ലിപ്കാര്‍ട്ട് അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് പരിമിതമായ സമയത്തേക്കുള്ള ഡീലുകളും പ്രതീക്ഷിക്കാം. ഇത് നിര്‍ദിഷ്ട സമയങ്ങളില്‍ മാത്രമായിരിക്കും ലഭ്യമാകുക.
ഹെഡ്‌ഫോണുകള്‍, സ്പീക്കറുകള്‍ തുടങ്ങിയ ഇലക്‌ട്രോണിക് ഇനങ്ങള്‍ക്ക് 70 ശതമാനം വരെ കിഴിവ്, റൂട്ടറുകള്‍, മൗസ്, കീബോര്‍ഡുകള്‍ എന്നിവയ്ക്ക് 80 ശതമാനം വരെ കിഴിവ്, ടാബ്‌ലെറ്റുകള്‍ക്ക് 45 ശതമാനം വരെ കിഴിവ് എന്നിവയും ഫ്ലിപ്കാര്‍ട്ട് ബിഗ് സേവിങ് ഡേയ്‌സ് വില്‍പനയില്‍ ലഭിക്കും. സ്മാര്‍ട് വാച്ചുകള്‍ക്ക് 65 ശതമാനം കിഴിവാണ് നല്‍കുന്നത്. എല്ലാ ദിവസവും രാവിലെ 12 മണിക്കും 8 മണിക്കും വൈകുന്നേരം 4 മണിക്കും വില്‍പന സമയത്ത് പുതിയ ഡീലുകള്‍ ഉണ്ടാകും.
Content Highlights: 23rd to 27th July Big Profit Sale on Flipkart


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !