ചങ്ങരംകുളം: കോഴിയിറച്ചിയുടെ തൂക്കത്തിൽ കൃത്രിമം കാട്ടി കോഴിവില കുറച്ച് വിൽപ്പന നടത്തിയ കടയുടമയെ പോലീസ് അറസ്റ്റ് ചെയ്തു. നരണിപ്പുഴ റോഡിലെ എം.എസ്.കോഴിക്കടയിലാണ് തട്ടിപ്പ് നടന്നത്. ഇലക്ട്രോണിക് യന്ത്രത്തിൽ കൃത്രിമം കാണിച്ചായിരുന്നു തട്ടിപ്പ്. എടപ്പാൾ സ്വദേശി അഫ്‌സലിനെയാണ്(31) ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
കടയിലെ ഇലക്ട്രോണിക് യന്ത്രവും കസ്റ്റഡിയിൽ എടുത്തു. മാർക്കറ്റ് വിലയിലും കുറച്ച് വിൽപ്പന നടത്തിയതിനാൽ ഈ കടയിൽ കുറച്ച് ദിവസങ്ങളായി നല്ല തിരക്ക് ഉണ്ടായിരുന്നു. തുടർന്ന് പ്രദേശത്തെ മറ്റ് കോഴിക്കച്ചവടക്കാർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
Content Highlights: Selling less chicken due to manipulation of chicken weight; The shopkeeper was arrested by the police


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !