2021- 2022 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഇതുവരെ ഫയൽ ചെയ്യാത്തവരുണ്ടോ? എങ്കിൽ വേഗമായിക്കോട്ടെ. നാളെ (ജൂലൈ 31) അവസാനിക്കും ഫയൽ ചെയ്യാനുള്ള സമയപരിധി. ഇന്നലെ (ജൂലൈ 29) വരെ ബാങ്കിൽ നേരിട്ടെത്തി നിങ്ങൾക്ക് റിട്ടേൺ ഫയൽ ചെയ്യാമായിരുന്നു. എന്നാൽ അതിനുള്ള സമയവും കഴിഞ്ഞു. ഇനി ഓൺലൈായി മാത്രമെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാൻ കഴിയുകയുള്ളൂ. ഇന്ന് നാലാം ശനിയാഴ്ചയായതിനാൽ ബാങ്ക് അവധിയാണ്. നാളെ ഞായറാഴ്ചയും ബാങ്ക് പ്രവർത്തിക്കില്ല. അതിനാലാണ് ബാങ്കിൽ നേരിട്ടെത്തി ഫയൽ ചെയ്യാനുള്ള അവസരം ഇന്നലെ അവസാനിച്ചത്.
ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനായുള്ള സമയം ഇനി നീട്ടില്ലെന്നും ജൂലൈ 31 ആയിരിക്കും അവസാന തിയതിയെന്നും ആദായ നികുതി വകുപ്പ് നേരത്തെ അറിയിച്ചിരുന്നു. അത് കൊണ്ട് തന്നെ ഫയൽ ചെയ്യാത്തവർ ഇനിയും വൈകിപ്പിക്കാതെ നടപടികൾ പൂർത്തിയാക്കുക. അവസാന നിമിഷത്തേക്ക് കാത്തിരുന്നാൽ ചിലപ്പോൾ ആദായ നികുതി വകുപ്പിന്റെ പോർട്ടലിൽ തകരാറുകൾ സംഭവിച്ചാൽ സമയം അവസാനിക്കും മുൻപ് റിട്ടേൺ ഫയൽ ചെയ്യാൻ സാധിക്കാതെ പോയേക്കാം.
അവസാന തിയതിക്കുള്ളിൽ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യാത്തവർക്ക് 2022 ഡിസംബർ 31നകം റിട്ടേൺ ഫയൽ ചെയ്യാൻ അവസരമുണ്ട്. എന്നാൽ കൃത്യസമയത്ത് ഫയൽ ചെയ്യാൻ സാധിച്ചില്ലെങ്കിൽ പിഴയായി വലിയ തുക നൽകേണ്ടി വരും. ഒപ്പം വേറെയും സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകും. അഞ്ച് ലക്ഷം വാർഷിക വരുമാനം ഉള്ളവർക്ക് 10,000 രൂപയാണ് പിഴ.
ആദായ നികുതി ഫയൽ ചെയ്യാൻ തിരഞ്ഞെടുക്കേണ്ട ഫോമിനെ കുറിച്ച് വ്യക്തമായി അറിഞ്ഞിരിക്കണം. വരുമാന സ്രോതസ്, മൊത്തം നികുതി വിധേയമായ വരുമാനം, വരുമാനത്തിന്റെ ഉത്ഭവം, ആസ്തികൾ തുടങ്ങിയവയെ അടിസ്ഥാനമാക്കി വേണം നിങ്ങൾ ഐടിആർ ഫോമുകൾ തിരഞ്ഞെടുക്കാൻ. നിങ്ങൾ ഏത് വരുമാന വിഭഗത്തിൽ ഉൾപ്പെടുന്ന ആളാണോ അത് അനുസരിച്ചുള്ള ഫോം വേണം തിരഞ്ഞെടുക്കാൻ. സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സസ് (CBDT) വിജ്ഞാപനം ചെയ്ത ഏഴ് ഫോമുകളിൽ ഐടിആർ 1 മുതൽ ഐടിആർ 4 വരെയുള്ള ഫോമുകളിൽ ഏതെങ്കിലും ഒന്നാണ് ശമ്പള വരുമാനക്കാർ തിരഞ്ഞെടുക്കേണ്ടത്. ഓരോ ശമ്പള വരുമാനക്കാർക്കും വ്യത്യസ്ത ഫോമുകളാണ് ഉള്ളത്. ശമ്പളത്തിന് പുറമെ മറ്റ് വരുമാനങ്ങള്‍ കൂടി ഉള്ളതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്.
- ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം-
- ആദായ നികുതി ഇ-ഫയലിംഗ് പോർട്ടൽ https://www.incometax.gov.in/iec/foportal/ തിരഞ്ഞെടുക്കുക.
- യൂസർനെയിം, പാസ്‌വേഡ്, ജനനത്തീയതി, ക്യാപ്‌ച കോഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
- 'ഇ-ഫയൽ' മെനുവിൽ ക്ലിക്ക് ചെയ്ത് 'ഇൻകം ടാക്സ് റിട്ടേൺ' ലിങ്ക് ക്ലിക്ക് ചെയ്ത് 'തുടരുക' (Continue) എന്നതിൽ ടാപ്പ് ചെയ്യുക.
- നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കുകയും ഫോമിലെ ആവശ്യമായ ഭാഗങ്ങൾ പൂരിപ്പിക്കുക.
- 'ടാക്‌സസ് പേയ്‌ഡ് ആൻഡ് വെരിഫിക്കേഷൻ' ടാബിൽ ഉചിതമായ വെരിഫിക്കേഷൻ ഓപ്‌ഷൻ തിരഞ്ഞെടുത്തു കഴിഞ്ഞാൽ, 'പ്രിവ്യൂ ആൻഡ് സബ്മിറ്റ്' ബട്ടണിൽ ക്ലിക്ക് ചെയ്യുക.
- തുടർന്ന് നൽകിയിരിക്കുന്ന വിവരങ്ങൾ എല്ലാം ശരിയാണോ എന്ന് പരിശോധിക്കുക.
- ശേഷം ഐടിആർ 'സമർപ്പിക്കുക'.
- 'I would like to e-verify' എന്ന ഓപ്‌ഷൻ തിരഞ്ഞെടുക്കുമ്പോൾ, EVC, Aadhaar OTP, Prevalidated ബാങ്ക്, മുൻകൂർ വാലിഡേറ്റഡ് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവയിലൂടെ ആവശ്യപ്പെടുമ്പോൾ EVC/OTP നൽകിക്കൊണ്ട് ഇ-വെരിഫിക്കേഷൻ നടത്താം.
- 60 സെക്കൻഡിനുള്ളിൽ EVC/OTP നൽകണം.
- ശേഷം ആദായ നികുതി റിട്ടേൺ സബ്മിറ്റ് ആയിക്കോളും.
- സമർപ്പിച്ച ഐടിആർ പിന്നീട് 'മൈ അക്കൗണ്ട് ഇ-വെരിഫൈ റിട്ടേൺ' ഓപ്‌ഷൻ ഉപയോഗിച്ചോ ഒപ്പിട്ട ഐടിആർ-വി യിൽ നിന്ന് സിപിസിയിലേക്ക് അയച്ചോ പരിശോധിച്ചുറപ്പിക്കേണ്ടതാണ്.
Content Highlights: Filed Income Tax Return? The deadline ends tomorrow
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !