![]() |
പ്രതീകാത്മക ചിത്രം |
ഗള്‍ഫ് വിമാനനിരക്ക് വര്‍ദ്ധനവിനെതിരെ നിയമ പോരാട്ടം ആരംഭിച്ച് കേരള പ്രവാസി അസോസിയേഷന്‍.
യാത്രാനിരക്ക് അനിയന്ത്രിതമായി വര്‍ദ്ധിപ്പിച്ച് പ്രവാസികളെ ചൂഷണം ചെയ്യുന്ന വിമാന കമ്ബനികള്‍ക്ക് എതിരെയാണ് പ്രവാസി അസോസിയേഷന്റെ നിയമ പോരാട്ടം. വിമാന നിരക്ക് കുറയ്ക്കുന്നതില്‍ ഇടപെടാന്‍ കഴിയില്ലെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പ്രവാസി അസോസിയേഷന്‍ കോടതിയെ സമീപിച്ചത്.
ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഉയര്‍ന്ന വിമാനനിരക്ക് കുറക്കാന്‍ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിലാണ് റിട്ടയര്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. പ്രവാസികളുടെ നേതൃത്വത്തില്‍ പുതുതായി രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയായ കേരള പ്രവാസി അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്. ഇന്ത്യന്‍ വ്യോമ നിയമത്തിലെ ചട്ടം 135 ചോദ്യം ചെയ്താണ് ഹര്‍ജി. ടിക്കറ്റ് നിരക്ക് തീരുമാനിക്കാന്‍ വിമാന കമ്ബനികള്‍ക്ക് അധികാരം നല്‍കിയ ചട്ടങ്ങളും ഹര്‍ജിയില്‍ ചോദ്യം ചെയ്യുന്നുണ്ട്. ഈ ചട്ടങ്ങള്‍ ഭരണഘടന വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാര്‍ ആരോപിക്കുന്നത്.
Content Highlights: Gulf Airfare Increase; Kerala Pravasi Association with legal battle
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !