ലഖ്നൗ: ലഖ്നൗ കഴിഞ്ഞ ദിവസം ഉദ്ഘാടനം ലുലുമാളില്‍ ചിലര്‍ നമസ്കരിച്ചെന്ന് ആരോപണം. നമസ്കരിക്കുന്ന വീഡിയോ പുറത്തായതിന് പിന്നാലെ എതിര്‍പ്പുമായി ഹിന്ദുത്വ സംഘടനകള്‍.
ഷോപ്പിങ് മാളിനുള്ളില്‍ ചിലര്‍ നമസ്കരിക്കുന്ന വീഡിയോയാണ് പുറത്തായത്. ജൂലായ് 12നാണ് വീഡിയോ എടുത്തതെന്നാണ് സൂചന. മാളിനുള്ളില്‍ നമസ്കരിച്ചതിനെതിരെ അഖില ഭാരത ഹിന്ദു മഹാസഭ എതിര്‍പ്പുമായി രംഗത്തെത്തി. ഹിന്ദുക്കള്‍ മാള്‍ ബഹിഷ്‌കരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
മാളില്‍ സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ചുവെന്നാണ് ഈ വീഡിയോ തെളിയിക്കുന്നതെന്ന് ഹിന്ദു മഹാസഭയുടെ ദേശീയ വക്താവ് ശിശിര്‍ ചതുര്‍വേദി പറഞ്ഞു. പൊതു ഇടങ്ങളില്‍ നമസ്‌കരിക്കാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അഭ്യര്‍ത്ഥിക്കുമെന്നും ചതുര്‍വേദി പറഞ്ഞു. ലുലു മാളിനെതിരെ ഹിന്ദു സംഘടന ലഖ്‌നൗ പോലീസില്‍ രേഖാമൂലം പരാതിയും നല്‍കി.
Content Highlights: Hindutva organizations call for boycott against Lucknow Lulumal
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !