മലപ്പുറം നഗരസഭയിലെ വനിതാ ജിംനേഷ്യവും ഗസ്റ്റ് ഹൗസും ഉദ്ഘാടനം ചെയ്തു

0
മലപ്പുറം നഗരസഭയിലെ വനിതാ ജിംനേഷ്യവും ഗസ്റ്റ് ഹൗസും ഉദ്ഘാടനം ചെയ്തു | Malappuram Municipal Women's Gymnasium and Guest House inaugurated

മലപ്പുറം നഗരസഭയിലെ വനിതകള്‍ക്ക് അത്യാധുനിക സംവിധാനങ്ങളോടു കൂടി ഒരുക്കിയ വനിതാ ജിംനേഷ്യവും പ്രളയ ദുരിതാശ്വാസ സാഹചര്യങ്ങളിലും മറ്റു പൊതുവായ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാവുന്ന ഗസ്റ്റ് ഹൗസും നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. 'ക്വീന്‍ ഫിസിക്ക' എന്ന പേരില്‍ നഗരസഭയുടെ കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വനിതാ ജിംനേഷ്യം നടപ്പിലാക്കിയത്. വനിതകള്‍ തന്നെയാണ് ജിംനേഷ്യത്തിന് നേതൃത്വം നല്‍കുന്നത്. 

നഗരസഭ പ്രദേശത്തെ 60 വയസ് പൂര്‍ത്തിയായ മുഴുവന്‍ ബി.പി.എല്‍ വനിതകള്‍ക്കും ഫിറ്റ്‌നസ് സെന്ററിന്റെ സേവനം പൂര്‍ണമായും സൗജന്യമാണ്. ജില്ലാ, സംസ്ഥാന കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ഥിനികള്‍ക്കും ഫിറ്റ്‌നസ് സെന്ററില്‍ പൂര്‍ണ സൗജന്യ സേവനം ഉറപ്പുവരുത്തിയിട്ടുണ്ട്.

പവര്‍ ട്രേഡ് മില്‍, എലിറ്റിക്കല്‍ ട്രെയിനര്‍, റിക്കമ്പെന്റ് ബൈക്ക് തുടങ്ങി 36ലേറെ ആധുനിക ഉപകരണങ്ങളാണ് പരിശീലന കേന്ദ്രത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. ജില്ലയില്‍ ആദ്യമായിട്ടാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനം നടപ്പില്‍ വരുത്തുന്നത്. 35 ലക്ഷം രൂപ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ആധുനിക സൗകര്യങ്ങളോടുകൂടി ഒരുക്കിയ ജിംനേഷ്യത്തില്‍ നഗരസഭ പദ്ധതി വിഹിതമായി ചെലവഴിച്ചു. കൂടാതെ രണ്ടു നിലകളായി ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള മുനിസിപ്പല്‍ ഗസ്റ്റ് ഹൗസും നഗരസഭയില്‍ ഉദ്ഘാടനം ചെയ്തു. 
മലപ്പുറം നഗരസഭയിലെ വനിതാ ജിംനേഷ്യവും ഗസ്റ്റ് ഹൗസും ഉദ്ഘാടനം ചെയ്തു | Malappuram Municipal Women's Gymnasium and Guest House inaugurated


ആധുനിക സൗകര്യങ്ങളോടുകൂടിയ താമസസൗകര്യം ഉള്‍പ്പെടെ ഗസ്റ്റ് ഹൗസില്‍ സജ്ജീകരിച്ചിട്ടുണ്ട്. 50 പേര്‍ക്കിരിക്കാവുന്ന മിനി കോണ്‍ഫറന്‍സ് ഹാളും പ്രളയദുരന്ത ഘട്ടങ്ങളില്‍ പ്രളയബാധിതരായ ആളുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് താമസം ഒരുക്കുന്നതിനും നഗരസഭയുടെ മറ്റ് ഔദ്യോഗിക അതിഥികള്‍ക്ക് താമസം ഒരുക്കുന്നത് ഉള്‍പ്പെടെ ലക്ഷ്യം വെച്ചാണ് ഷെല്‍ട്ടര്‍ ഹോം കം മുന്‍സിപ്പല്‍ ഗസ്റ്റ് ഹൗസും നിര്‍മാണം പൂര്‍ത്തീകരിച്ചത്.  

 പരിപാടിയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഫൗസിയ കുഞ്ഞിപ്പു കൊന്നോല അധ്യക്ഷയായി.  സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.കെ സകീര്‍ ഹുസൈന്‍, പി.കെ ഹകീം, സിദ്ദീഖ് നൂറെങ്ങല്‍,  സി.പി ആയിഷാബി എന്നിവരും  പ്രതിപക്ഷ നേതാവ് ഒ.സഹദേവന്‍, സുരേഷ് മാസ്റ്റര്‍,  വ്യവസായ വകുപ്പ് ഓഫീസര്‍ ശ്രീരാജ്, നഗരസഭ സെക്രട്ടറി ഇന്‍ ചാര്‍ജ് ഷീബ സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു.
Content Highlights: Malappuram Municipal Women's Gymnasium and Guest House inaugurated
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !