അസമില്‍ ഇന്‍ഡിഗോ വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി വന്‍ അപകടം ഒഴിവായി. അസമിലെ ജോറത്ത് വിമാനത്താവളത്തിലാണ് സംഭവം. ഇന്‍ഡിഗോ വിമാനമാണ് പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
ടേക്ക് ഓഫ് ചെയ്യുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നി മാറുകയായിരുന്നു. 98 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണ്.
ജോറത്തില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോയുടെ വിമാനമാണ് റണ്‍വേക്ക് പുറത്തെത്തിയത്. യാത്രക്കാര്‍ക്ക് പരിക്കില്ല. പ്രാഥമിക പരിശോധനയില്‍ വിമാനത്തിന് തകരാറുകള്‍ ഒന്നും കണ്ടെത്താനായില്ലെന്ന് ഇന്‍ഡിഗോ അറിയിച്ചു. സംഭവം അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Content Highlights: The IndiGo flight skidded off the runway
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !