ദുബൈ: തൊഴിൽ തേടി പ്രവാസത്തിലേക്ക് കടന്നുവരുന്ന അഭ്യസ്ഥവിദ്യരായ പുതു തലമുറയെ കെ.എം.സി.സി.എന്ന മഹാ പ്രസ്ഥാനത്തിലേക്ക് വരവേൽക്കാൻ ആകർഷക പദ്ധതികൾ രൂപപ്പെടുത്താൻ കെ.എം.സി.സി. ഘടകങ്ങൾക്ക് കഴിയണമെന്ന് യു.എ.ഇ.കെ.എം.സി.സി. ജന: സെക്രട്ടറി പി.കെ. അൻവർ നഹ ആവശ്യപ്പെട്ടു. പ്രവാസ ഭൂമികയിൽ പഴമക്കാരുടെ ദീർഘകാലത്തെ അനുഭവ സമ്പത്തും,നവാഗതരുടെ പ്രൊഫഷനിലിസവും സമന്വയപ്പെടുത്തുന്ന പ്രവർത്തനങ്ങളായിരിക്കും വർത്തമാന കാല പ്രവാസി സമൂഹം കെ.എം.സി.സി യിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. യു.എ.ഇ.കെ.എം.സി.സി. അംഗത്ത്വ വിതരണ കാമ്പയിന് മുന്നോടിയായി നടന്ന ദുബൈ മലപ്പുറം ജില്ലാ കെ.എം.സി.സി. പ്രവർത്ത സമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അൻവർനഹ. അംഗത്ത്വ വിതരണ കാമ്പയിൻ വിജയമാക്കുന്നതിനുള്ള വിവിധ പദ്ധതികൾ യോഗം ആസൂത്രണം ചെയ്തു. ചടങ്ങിൽ ചെമ്മുക്കൻ യാഹുമോൻ അദ്ധ്യക്ഷത വഹിച്ചു. മെമ്പർഷിപ്പ് കാമ്പയിൻ പ്രവർത്തന രൂപരേഖ ജില്ലാ ജന:സെക്രട്ടറി പി.വി. നാസർ അവതരിപ്പിച്ചു.
സംസ്ഥാന ജന: സെക്രട്ടറി മുസ്തഫ തിരൂർ, മെമ്പർഷിപ്പ് മോണിറ്ററിംഗ് ബോഡ് അംഗം ഒ.കെ. ഇബ്രാഹീം, ആർ.ശുക്കൂർ, കെ.പി.എ.സലാം, മുസ്തഫ വേങ്ങര, കെ.പി.പി.തങ്ങൾ, കരീം കാലടി, ഷക്കീർ പാലത്തിങ്ങൽ,ബദറുദ്ദീൻ തറമ്മൽ, ഫക്രുദ്ദീൻ മാറാക്കര, ഷമീം ചെറിയ മുണ്ടം,ഫൈസൽ തെന്നല,ജൗഹർ മുറയൂർ, നാസർ കുറമ്പത്തൂർ, സൈനുദ്ദീൻ പൊന്നാനി, കെ.എം.ജമാൽ എന്നിവർ പ്രസംഗിച്ചു.
ലത്തീഫ് തെക്കഞ്ചേരി (കോട്ടക്കൽ ) സുബൈർ കുറ്റൂർ (തിരൂർ), ഉനൈസ് തൊട്ടിയിൽ (വേങ്ങര), ടി.പി.സൈതലവി (തിരൂരങ്ങാടി) ഷാഫി മാറഞ്ചേരി (പൊന്നാനി) അബ്ദുസമദ് ആനമങ്ങാട് (പെരിന്തൽമണ്ണ), ഇർഷാദ് മോങ്ങം (മലപുറം) മുഹമ്മദ് (വള്ളിക്കുന്ന്),സലീം ബാബു (താനൂർ), അലി പോട്ടൂർ (തവനൂർ), നാസർ എടപ്പറ്റ( നിലംബൂർ), അഷ്റഫ് (കൊണ്ടോട്ടി) ഫൈസൽ ബാബു(മഞ്ചേരി),ഉമ്മർ (വണ്ടൂർ), മുഹമ്മദലി(മങ്കട), അൽത്താഫ് തങ്ങൾ ( ഏറനാട് ) റംഷാദ് (ഗൂഡല്ലൂർ) എന്നിവർ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തു. അബ്ദുൽ സലാം പരി സ്വാഗതവും, സിദ്ധീഖ് കാലൊടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !