ബെംഗളൂരു-കൊച്ചി മേഖലയില്‍ പ്രതിവാരം 28 സര്‍വീസുകളാണ് അകാസ പ്രഖ്യാപിച്ചത്. രാജ്യത്ത് ഏറ്റവുമധികം സര്‍വീസുകള്‍ കൊച്ചിയില്‍ നിന്നാണ് അകാസ നടത്തുന്നത്.
ഓഗസ്റ്റ് 13 മുതല്‍ അകാസയുടെ ബെംഗളൂരു-കൊച്ചി സര്‍വീസ് ആരംഭിക്കും. ബുക്കിംഗ് തുടങ്ങി. എല്ലാദിവസവും രണ്ട് സര്‍വിസുകളുണ്ടാവും. ഇതോടെ കൊച്ചിയില്‍ നിന്നും ആഴ്ചയില്‍ ബെംഗളൂരുവിലേക്ക് മൊത്തം 99 സര്‍വിസുകളാകും. ഇന്‍ഡിഗോ, എയര്‍ ഏഷ്യ, ഗോ ഫസ്റ്റ്, അലയന്‍സ് എയര്‍ എന്നിവയാണ് കൊച്ചി-ബെംഗളൂരു സര്‍വീസ് നടത്തുന്ന മറ്റു എയര്‍ലൈനുകള്‍. കൊച്ചിയെ കൂടാതെ ബെംഗളൂരു, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നു മാത്രമാണ് അകാസ സര്‍വിസുകള്‍ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തെ 56 പ്രതിവാര സര്‍വീസുകളില്‍ 28 എണ്ണവും കൊച്ചിയില്‍ നിന്നാണ്.
Content Highlights: Kochi airport is also on the first flight of the new airline company 'Akasa'
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !