തിരുവനന്തപുരം: നിയമസഭാ കൈയാങ്കളിക്കേസിൽ മന്ത്രി വി. ശിവൻകുട്ടി അടക്കമുള്ള മുഴുവൻ പ്രതികൾക്കും ഹാജരാകാൻ കോടതിയുടെ അന്ത്യശാസനം. സെപ്റ്റംബർ 14ന് നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടു.
തിരുവനന്തപുരം സിജെഎം കോടതിയാണ് കുറ്റപത്രം വായിച്ച് കേൾക്കാൻ പ്രതികൾ ഹാജരാകണമെന്ന് ഉത്തരവിട്ടത്. ശിവൻകുട്ടിക്ക് പുറമെ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ , കെ. അജിത്, കെ. കുഞ്ഞമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് മറ്റ് പ്രതികൾ.
കുറ്റപത്രം വായിച്ചു കേൾക്കാനായി നിരവധി തവണ കോടതിയിൽ ഹാജരാകാൻ പ്രതികളോട് നിർദേശിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി പ്രതികൾ ഹാജരായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് പ്രതികൾക്ക് ഹാജരാകാൻ അവസാന അവസരം കോടതി നൽകിയിട്ടുള്ളത്.
Content Highlights: Legislature tampering case; The court asked all the accused, including Minister V Sivankutty, to appear in person
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !