തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം പരിഷ്കരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇതിനായി പ്രത്യേക കമ്മീഷനെ നിയോഗിച്ചു. വിഷയത്തില്‍ ആറു മാസത്തിനകം റിപ്പോര്‍ട്ട് നല്കാന് ജസ്റ്റീസ് രാമചന്ദ്രന് നായര്‍ കമ്മീഷനോട് ആവശ്യപ്പെട്ടു.
നിലവില്‍ 90,000 രൂപയാണ് മന്ത്രിമാരുടെ ശന്പളം. എംഎൽഎമാർക്ക് 70,000 രൂപയും. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ എംഎല്‍എമാരുടെ ശമ്പളം കൂട്ടാന്‍ തീരുമാനിച്ചതിനെതിരെ കടുത്ത വിമര്‍ശനമുയരുന്നുണ്ട്.
എന്നാല്‍ കമ്മീഷന് റിപ്പോര്‍ട്ട് ലഭിക്കുന്ന ആറു മാസത്തിനുള്ളില്‍ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
Content Highlights: The salaries of ministers and MLAs are being increased
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !